നിശബ്ദതയുടെ സ്രോതസ്സ്.

ലോകം ഭൂരിപക്ഷത്തിന് പിന്നിലെയാണ്. കൂടുതൽ ആളുകൾ പിൻതാങ്ങുന്ന വ്യക്തി ശക്തനായ നേതാവ്. കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ലോക ഭാഷ. കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന സ്ഥലം എറ്റവും മനോഹരം. കൂടുതൽ ആളുകൾ അണിയുന്ന വസ്ത്രങ്ങൾ പകിട്ടെറിയത്. കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഗാനം പ്രശസ്തി അർഹിക്കുന്നത്. കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന വ്യക്തി ഭരണകർത്താവ്.

ഭൂരിഭാഗം ഇച്ഛിക്കുന്നവ സംഭവിക്കുന്ന ലോകത്തിൽ ന്യൂന ഭാഗത്തിന്റെ ശബ്ദം കേൾക്കപ്പെടാതെ പോകുന്നുണ്ട്. ചെറിയവനും വലിയവനും എന്നുള്ള ആ ക്ലാസ്സിക്കൽ അന്തരംഗം ശക്തമേറിയതു തന്നെ. പലപ്പോഴും തിന്മ നന്മയാക്കാൻ ഭരിഭാഗം ഒന്ന് പരിശ്രമിച്ചാൽ മാത്രം മതി. ന്യൂന പക്ഷം ശരിയെന്നു വില കല്പിക്കുന്ന ഒന്നിനും നിലനിൽപ്പില്ല എന്നത് ലോക സത്യം .

പൗലോ കെയ്ലോയുടെ ബ്രിഡാ എന്ന നോവലിൽ ഒരു കഥയുണ്ട്. ശാന്ത സുന്ദരമായ ഒരു ഗ്രാമം. ഗ്രാമത്തിൽ ഒരു ജ്ഞാനിയുണ്ട്. ഒരിക്കൽ ജ്ഞാനിക്ക് ഒരു വെളിപാടുണ്ടായി. കുറെ നാളുകൾക്കു ശേഷം ഗ്രാമത്തിൽ മഴ അതി കഠിനമാകും. ഒരു കിണർ പണിയുക. ഗ്രാമീണർ അതിൽ നിന്ന് വേണം ജലം ഉപയോഗിക്കുവാൻ. മഴവെള്ളം ആരും കുടിക്കരുത്. കുടിക്കുന്നവർ ഭ്രാന്തരായി മാറും .ജ്ഞാനി കിണർ കുഴിച്ചു. ആളുകൾക്കെല്ലാം മുന്നറിപ്പ് നൽകി.

മഴ അതി കഠിനമായി വൃദ്ധനായ ജ്ഞാനിയുടെ വാക്കുകൾ ചെവികൊള്ളുവാൻ ആരും തയാറായില്ല. എല്ലാവരും മഴവെള്ളം കുടിച്ചു. വൃദ്ധൻ മാത്രം കിണറ്റിൽ നിന്ന് ജലം പാനം ചെയ്തു. ആളുകൾ എല്ലാം വിചിത്രമായി പെരുമാറുവാൻ തുടങ്ങി.

വൃദ്ധൻ അത് കണ്ട് നൊമ്പരപ്പെട്ടു. ഒറ്റപ്പെട്ടവനായി ജീവിക്കുവാൻ കഴിയാതെ വന്നപ്പോൾ അയാൾ കിണർ മൂടി. മഴവെള്ളം കുടിച്ചു.

തനിമയിൽ ജീവിക്കുവാൻ ഭയമാണ്. ഭൂരിപക്ഷത്തിനൊപ്പം ചേരുക എന്നത് ലോകത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു. ഇവിടെ കേൾക്കപ്പെടാത്ത കഥകളുണ്ട്.ഭൂരിഭാഗത്താൽ മൂടി വെയ്ക്കുന്ന സ്വരങ്ങൾ. മൂല്യങ്ങൾ, അവകാശങ്ങൾ . ഓർക്കുക, നാം ഇതു വരെ കേട്ടതും, കണ്ടതും, തൊട്ടതും, രുചിച്ചതും എല്ലാം നമ്മിൽ നിന്നോ തന്നെയോ …? കൂടുതൽ പേർ രുചിച്ച ഭക്ഷണം എന്റെയും ഭക്ഷണമായി. കൂടുതൽ പേർ കേട്ട കഥകൾ എന്നെയും കഥയായി. കൂടുതൽ പേരുടെ വിശ്വാസം എന്റെയും വിശ്വാസമായി…

എവിടെയോ നിശബ്ദമായ സ്വരങ്ങൾ ചില സത്യങ്ങൾ വിളിച്ചു പറയുവാൻ ശ്രമിക്കുന്നുണ്ട്.

പണ്ടെങ്ങോ പുസ്തക നാളിൽ ഞാൻ കുറിച്ച ആ വരികൾ വീണ്ടും ഹൃദയത്തെ വെല്ലാതെ വേദനിപ്പിക്കുന്നു….

കേട്ടറിഞ്ഞ കഥകളെക്കാളും കേൾക്കാതെ പോയ കഥകൾക്കായിരുന്നു കണ്ണുനീരിന്റെ നനവ് ഉണ്ടായിരുന്നതെന്ന് ബോധ്യം ആയത് ഞാൻ നിശബ്ദനായപ്പോഴായിരുന്നു.

അതെ നിശബ്ദനായപ്പോഴായിരുന്നു…

ലിബിൻ.ജോ. ഉടയാൻകുഴിമണ്ണിൽ
email: libinjomathew@gmail.com

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles