കോതമംഗലത്ത് ‘ര​ണ്ടാം കൂ​നൻകു​രി​ശ് സ​ത്യം’

കോ​​​ത​​​മം​​​ഗ​​​ലം: ച​​രി​​ത്ര​​മെ​​ഴു​​തി, കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ​​​ത്തോ​​മ്മ ചെ​​​റി​​​യ​​​പ​​​ള്ളിയി​​​ൽ യാ​​ക്കോ​​ബാ​​യ സ​​ഭ​​യു​​ടെ ‘കൂ​​​നൻകു​​​രി​​​ശ് സ​​​ത്യ’ത്തി​​ന്‍റെ പു​​ന​​രാ​​വി​​ഷ്ക​​ര​​ണം. കോ​​​രി​​​ച്ചൊ​​​രി​​​ഞ്ഞ മ​​​ഴ വ​​​ക​​​വ​​​യ് ക്കാ​​​തെ സ്ത്രീ​​ക​​​ളും കു​​​ട്ടി​​​ക​​​ളും വ​​​യോ​​​ധി​​​ക​​​രു​​​മ​​​ട​​​ക്കം പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ വി​​​ശ്വാ​​​സ​​​ത്തി​​​ൽ ഉ​​റ​​ച്ചു​​നി​​​ൽ​​​ക്കു​​മെ​​ന്നു പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ത്തു.

വൈ​​കു​​ന്നേ​​രം പ​​​ള്ളിക്കു മു​​​ന്നി​​​ലെ ക​​​ൽ​​ക്കു​​​രി​​​ശി​​​ൽ കെ​​​ട്ടി​​​യ ആ​​​ലാ​​​ത്ത്(​​വ​​ടം)​ പി​​​ടി​​​ച്ച് യാ​​​ക്കോ​​​ബാ​​​യ ​വി​​​ശ്വാ​​​സി​​​ക​​​ൾ ര​​​ണ്ടാം കൂ​​​ന​​​ൻകു​​​രി​​​ശ് പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ത്തു. ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബ​​​സേ​​​ലി​​​യോ​​​സ് തോ​​​മ​​​സ് പ്ര​​​ഥ​​​മ​​​ൻ ബാ​​​വ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ ട്ര​​​സ്റ്റി ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​ഗോ​​​റി​​​യോ​​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത ചൊ​​​ല്ലി​​ക്കൊ​​​ടു​​​ത്ത വി​​​ശ്വാ​​​സ പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​തി​​​ജ്ഞ സ​​​ത്യ​​​വി​​​ശ്വാ​​​സി​​​ക​​​ൾ ഉ​​​ച്ച​​​ത്തി​​​ൽ ഏ​​​റ്റു​​​ചൊ​​​ല്ലി.

മെ​​​ത്രാ​​​പ്പോ​​​ലീ​​ത്ത​​മാ​​​രാ​​​യ ഏ​​​ലി​​​യാ​​​സ് മാ​​​ർ അ​​​ത്താ​​​നാ​​​സി​​​യോ​​​സ്, ഐ​​​സ​​​ക് മാ​​​ർ ഒ​​​സ്താ​​​ത്തി​​​യോ​​​സ്, മാ​​​ത്യൂ​​​സ് മാ​​​ർ അ​​​പ്രേം, ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ ബ​​​ർ​​​ണാ​​​ബാ​​​സ്, ഏ​​​ലി​​​യാ​​​സ് മാ​​​ർ യൂ​​​ലി​​​യോ​​​സ്, പൗ​​​ലോ​​​സ് മാ​​ർ ഐ​​​റേ​​​നി​​​യോ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ ക്ലി​​​മീ​​​സ്, കു​​​ര്യാ​​​ക്കോ​​​സ് മാ​​​ർ ദി​​​യ​​​സ്കോ​​​റോ​​സ്, മാ​​​ത്യൂ​​സ് മാ​​​ർ ഇ​​​വാ​​​നി​​​യോ​​​സ്, സ​​​ഭാ വൈ​​​ദി​​​ക ട്ര​​​സ്റ്റി സ്ലീ​​​ബ വ​​​ട്ട​​​വേ​​​ലി​​ൽ കോ​​ർ എ​​പ്പി​​സ്കോ​​പ്പ, സ​​​ഭാ സെ​​​ക്ര​​​ട്ട​​റി പീ​​​റ്റ​​​ർ കെ. ​​​ഏ​​​ലി​​​യാ​​​സ്, എം​​​എ​​​ൽ​​എ​​​മാ​​​രാ​​​യ ആ​​​ന്‍റ​​​ണി ജോ​​​ണ്‍, എ​​​ൽ​​​ദോ​​​സ് കു​​​ന്ന​​​പ്പി​​​ള്ളി, സാ​​​മൂ​​​ഹി​​​ക, സാം​​​സ്കാ​​​രി​​​ക നേ​​​താ​​​ക്ക​​​ൾ, കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ​​​മാ​​​ർ, വൈ​​​ദി​​​ക​​​ർ, സ​​​ന്യ​​​സ്ത​​​ർ, നാ​​​ടി​​​ന്‍റെ നാ​​​നാ​​​ഭാ​​​ഗ​​​ത്തു​​നി​​​ന്നു​​​ള്ള യാ​​​ക്കോ​​​ബാ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ എ​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ൽ​​​സ​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ ശ്രേ​​​ഷ്ഠ കാ​​​തോ​​​ലി​​​ക്ക ബാ​​​വ വി​​​ശ്വാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​നാ​​​യി ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കി​​​യ പ്ര​​​ത്യേ​​​ക സ​​​ന്ദേ​​​ശം ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ ജോ​​​സ​​​ഫ് മാ​​​ർ ഗ്രി​​​ഗ്രോ​​​റി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​ത്ത വാ​​യി​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles