ജോളിയുടെ ആത്മീയ ജീവിതത്തെ കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ താമരശേരി അതിരൂപത

കൂടത്തായി കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ജോളി എന്ന വ്യക്തിയുടെ ആത്മീയ ജീവതത്തെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് താമരശേരി അതിരൂപത. അതിരൂപയുടെ പ്രസ്താവന താഴെ ചേര്‍ക്കുന്നു:
“കൂടത്തായി കൂട്ടക്കൊലപാതകത്തിൽ കുറ്റവാളിയായി പൊലീസ് കണ്ടെത്തിയ ജോളി എന്ന സ്ത്രീ കഴിഞ്ഞ 20 വർഷമായി മതാധ്യാപികയായിരുന്നുവെന്നും പള്ളി ഭക്തസംഘടനാ ഭാരവാഹിയാണെന്നും ദിവസവും പള്ളി തിരുക്കർമങ്ങളിൽ സംബന്ധിക്കുന്ന വ്യക്തിയാണെന്നും സ്ഥിരം ധ്യാനങ്ങളിൽ പങ്കെടുക്കുന്ന ആളാണെന്നുമുള്ള വ്യാജ വാർത്തകൾ ശ്രദ്ധിച്ചു. കഴിഞ്ഞ രണ്ടര വർഷമായി കോടഞ്ചേരി ഇടവകാംഗമെന്ന നിലയിൽ ജോളിയെ സംബന്ധിച്ച് മേൽപ്പറഞ്ഞ വാർത്തകളൊന്നും സത്യമല്ല.
ഈ ഇടവകയിൽ അംഗമാകുന്നതിന് വർഷങ്ങൾമുമ്പ് കൂടത്തായി ഇടവകാംഗമെന്ന നിലയിൽ അവർ മാതൃവേദിയിലും കുടുംബയൂണിറ്റിലും ഭാരവാഹിയായിരുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞു. പള്ളിത്തിരുക്കർമങ്ങളിലെ നിത്യപങ്കാളിയോ മതാധ്യാപികയോ ആയി ജോളിയെ ചിത്രീകരിക്കുന്നത് പൂർണമായും വ്യാജമാണ്. അടിസ്ഥന രഹിതമായ വാർത്തകൾ സൃഷ്ടിച്ച് നടത്തുന്ന മുതലെടുപ്പുകൾക്കെതിരെ വിശ്വാസികൾ ജാഗ്രത പാലിക്കണം.”

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles