എ​റ​ണാ​കു​ളം മേ​ഖ​ല സ​ന്യ​സ്ത​ സ​മ​ർ​പ്പി​ത സം​ഗ​മം ഇന്ന്‌

കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​മ​​​​ർ​​​​പ്പി​​​​ത സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ടെ എ​​​​റ​​​​ണാ​​​​കു​​​​ളം മേ​​​​ഖ​​​​ല​​​​യു​​​​ടെ​​​​യും ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന സ​​​​ന്യ​​​​സ്ത-​​​​സ​​​​മ​​​​ർ​​​​പ്പി​​​​ത സം​​​​ഗ​​​​മം ഇന്ന്‌ എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍ ഹാ​​​​ളി​​​​ൽ (മ​​​​റി​​​​യം ത്രേ​​​​സ്യ ന​​​​ഗ​​​​ർ) ന​​​​ട​​​​ക്കും. സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​ർ സ​​​​ഭ​​​​യി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ന​​​​ട​​​​ക്കു​​​​ന്ന സ​​​​ന്യ​​​​സ്ത സ​​​​മ​​​​ർ​​​​പ്പി​​​​ത സം​​​​ഗ​​​​മം ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നി​​​​ന് ജ​​​​സ്റ്റീ​​​​സ് ഏ​​​​ബ്ര​​​​ഹാം മാ​​​​ത്യു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കൊ​​​​ച്ചി ബി​​​​ഷ​​​​പ് ഡോ. ​​​​ജോ​​​​സ​​​​ഫ് ക​​​​രി​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. രാ​​​ഷ്ട്ര​​​ദീ​​​പി​​​ക ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​​മാ​​​​ത്യു ച​​​​ന്ദ്ര​​​​ൻ​​​​കു​​​​ന്നേ​​​​ൽ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.
സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​രെ താ​​​​റ​​​​ടി​​​​ച്ചു​​​​കാ​​​​ണി​​​​ക്കാ​​​​നും അ​​​​തു​​​​വ​​​​ഴി തി​​​​രു​​​​സ​​​​ഭ​​​​യെ ശി​​​​ഥി​​​​ല​​​​മാ​​​​ക്കാ​​​​നു​​​​മാ​​​​യി ചി​​​​ല ഛിദ്ര​​​​ശ​​​​ക്തി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നും പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നു​​​​മു​​​​ള്ള കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞാ​​​​ണു സ​​​​ന്യ​​​​സ്ത-​​​​സ​​​​മ​​​​ർ​​​​പ്പി​​​​ത സം​​​​ഗ​​​​മം ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​ ഡോ. ​​​വ​​​​ർ​​​​ഗീ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ട്ട്, കെ​​​​സി​​​​എം​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​​​ണ്ട​​​​ത്തി​​​​ക്കു​​​​ന്നേ​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.
നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും​ വേ​​​​ണ്ടി ജീ​​​​വി​​​​തം സ​​​​മ​​​​ർ​​​​പ്പി​​​​ച്ച് ക​​​​ട​​​​ന്നു​​​​പോ​​​​യ​​​​വ​​​​രും വി​​​​വി​​​​ധ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ വ​​​​ഴി സ​​​​ഭ​​​​യെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും സ​​​​ഹാ​​​​യി​​​​ക്കാ​​​​നും ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​മാ​​​​യി ആ​​​​ത്മ​​​​സ​​​​മ​​​​ർ​​​​പ്പ​​​​ണം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​ണു സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​ർ. സു​​​​വി​​​​ശേ​​​​ഷം ന​​​​ല്കു​​​​ന്ന ആ​​​​ന​​​​ന്ദം ജീ​​​​വി​​​​ത​​​​ത്തി​​​​ൽ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ക​​​​യും സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ശു​​​​ശ്രൂ​​​​ഷാ​​​​രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സ​​​​ന്യ​​​​സ്ത​​​​ർ സ​​​​ഭ​​​​യ്ക്കും സ​​​​മൂ​​​​ഹ​​​​ത്തി​​​​നും എ​​​​ന്നും മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​ണെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.
സി​​​​സ്റ്റ​​​​ർ ഡോ. ​​​​ജ​​​​യ സി​​​​ടി​​​​സി, ഡോ. ​​​​കൊ​​​​ച്ചു​​​​റാ​​​​ണി ജോ​​​​സ​​​​ഫ്, സി​​​​സ്റ്റ​​​​ർ ഡോ. ​​​​വി​​​​നീ​​​​ത സി​​​​എം​​​​സി, ഷാ​​​​ജി ജോ​​​​ർ​​​​ജ്, സി​​​​സ്റ്റ​​​​ർ ഡോ. ​​​​നോ​​​​ബി​​​​ൾ തെ​​​​രേ​​​​സ് ഡി​​​​എം, സി​​​​റി​​​​യ​​​​ക് ചാ​​​​ഴി​​​​ക്കാ​​​​ട​​​​ൻ, റോ​​​​സ് മ​​​​രി​​​​യ, മ​​​​രി​​​​യ ജെ​​​​സ്നീ​​​​ല മാ​​​​ർ​​​​ട്ടി​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ തു​​​​ണ്ട​​​​ത്തി​​​​ക്കു​​​​ന്നേ​​​​ൽ സ്വാ​​​​ഗ​​​​ത​​​​വും റ​​​​വ.​​​​ഡോ. വ​​​​ർ​​​​ഗീ​​​​സ് വ​​​​ള്ളി​​​​ക്കാ​​​​ട്ട് ന​​​​ന്ദി​​​​യും പ​​​​റ​​​​യും.
എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി, വ​​​​രാ​​​​പ്പു​​​​ഴ, കൊ​​​​ച്ചി, കോ​​​​ട്ട​​​​പ്പു​​​​റം, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ സ​​​​ന്യാ​​​​സ സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്ന് ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു സ​​​​ന്യ​​​​സ്ത​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles