ജീസസ് ദ റീസണ്‍ ഫോര്‍ ദ് സീസണ്‍

നിതിന്‍ ജോസ്

രാത്രികള്‍ക്ക് സൗന്ദര്യം കൂടുന്ന, കേക്കിന്റെ ഗന്ധം ഒരു പ്രലോഭനം കണക്കെ മാടി വിളിക്കുന്ന, കാരലുകളുടെ താളം ആരെയും പാട്ടുകാരാക്കുന്ന ക്രിസ്മസ്. ഇല്ല; 365 ദിവസങ്ങളില്‍ ക്രിസ്മസോളം സന്തോഷിപ്പിക്കുന്ന മറ്റൊരു ആഘോഷനാളുകളും ഇല്ല. നിവര്‍ത്തുമ്പോള്‍ പൂക്കള്‍ അടരുകളായി വിടരുന്ന, ജിംഗിള്‍ ബെല്‍സ് പാട്ട് പാടുന്ന മനോഹരമായ കാര്‍ഡുകളിലൂടെയാണ് ക്രിസ്മസിനെ ആദ്യം പരിചയപ്പെടുന്നത്. ‘ക്രിസ്മസ് അപ്പൂപ്പന്‍’ എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന സാന്താക്ലോസ് സമ്മാനപ്പൊതിയുമായി വരുമെന്ന് വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരുന്ന എത്രയോ രാത്രികള്‍…

സ്‌കൂള്‍മൈതാനം നിറയെ വാകമരങ്ങള്‍ പൂത്തിരുന്ന ഡിസംബറില്‍, ക്ലാസ്സിലെ ക്രിസ്മസ് ഫ്രണ്ടിന്റെ പേര് രഹസ്യമാക്കി വെക്കുന്നതും, വലിയ പൊതിക്കുള്ളില്‍ ചെറിയ സമ്മാനം തന്ന് കുസൃതി കാട്ടുന്ന കൂട്ടുകാരും ഡിസംബറിന്റെ ഓര്‍മകളാണ്. നോമ്പ് കാലത്ത് 25 ദിവസവും പള്ളിയില്‍ വന്നാല്‍ സമ്മാനം തരാമെന്നു അച്ചന്‍ പറഞ്ഞപ്പോള്‍, മഞ്ഞും ഇളംകാറ്റും കോറസ് പാടുന്ന പ്രഭാതങ്ങളില്‍ പുതപ്പിനടിയില്‍ ചുരു് കൂടാതെ കുര്‍ബാനയ്ക്ക് പോയ കാലം…പള്ളിയിലെ കരോളിനു ഡ്രംസെറ്റ് ഇല്ലാതിരുന്നപ്പോള്‍ വലിയ ജാറും കമ്പും കയ്യടിയും മികച്ച സംഗീത ഉപകരങ്ങളാണെന്ന് തിരിച്ചറിഞ്ഞ് , ‘യഹൂദിയായിലെ ഒരു ഗ്രാമത്തില്‍…’ നീട്ടിപ്പാടിയതും ഡിസംബറെ,നീ തന്ന ഓര്‍മകളാണ്.

ക്രിസ്മസിന്റെ ആരവം ശരിക്കും കണ്ടത് എറണാകുളത്ത് ഡിഗ്രീ പഠനകാലയളവിലാണ്. അന്ന് ജീസസ് ഗ്രൂപ്പ് ഒരുക്കിയ ഒരു കാര്‍ഡിന്റെ സന്ദേശം ഇതായിരുന്നു ‘Jesus is the reaons for the seaosn’.  അതെ. ജീസസ് ആ പേര് ബോധപൂര്‍വ്വം മറന്നു കൊണ്ട് ആഘോഷതിമിര്‍പ്പില്‍ നിറയുമ്പോള്‍ തെല്ല് സങ്കടം ഇല്ലാതില്ല. ഒരു ക്രിസ്മസ് കാലത്ത് ജെസി ടീച്ചര്‍ പഠിപ്പിച്ച ഒരു സുകൃത ജപംഇന്നുംമനസിലുണ്ട് ‘കുളിരാല്‍ വിറയ്ക്കുന്ന ഉണ്ണീശോയെ നിന്നെ ഞാന്‍ മുത്തുന്നു’. ചുണ്ട് ചേര്‍ക്കേണ്ടത് ക്രിസ്തുവിലേക്ക് തന്നെയാണ് എന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ആ വാചകങ്ങള്‍.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles