ഇറാക്കില്‍ ക്രിസ്ത്യാനികള്‍ ഇല്ലാതാകുന്നുവോ?

ഇറാക്കില്‍ ക്രിസ്തുമതം പൂര്‍ണമായി നാമാവശേഷമാവുകയാണോ? അങ്ങനെയാണെന്ന് താന്‍ ഭയക്കുന്നതായി ഇറാക്കിലെ പ്രമുഖ സഭാ നേതാവ്.

എര്‍ബില്ലിലെ ആര്‍ച്ച്ബിഷപ്പ് ബാഷര്‍ വാര്‍ദയാണ് ഇറാക്കില്‍ നിന്ന് ക്രിസ്തുമതം പൂര്‍ണമായി തുടച്ചു നീക്കപ്പെടുകയാണെന്ന് അഭിപ്രായപ്പെട്ടത്. ലോകത്തില്‍ ഏറ്റവും പുരാതനമായ ക്രൈസ്തവ സഭകളിലൊന്നാണ് ഇറാക്കിലേത്.

‘2003 നു മുമ്പ് ഇറാക്കില്‍ 15 ലക്ഷത്തോളം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. അതായത് ആകെ ജനസംഖ്യയുടെ ആറ് ശതമാനം. എന്നാല്‍ ഇന്ന് വെറും രണ്ടര ലക്ഷം ക്രിസ്ത്യാനികള്‍ മാത്രമാണ് ഇറാക്കില്‍ ശേഷിക്കുന്നത്. ഇവിടെ ബാക്കിയുള്ള ക്രിസ്ത്യാനികള്‍ ഏത് നിമിഷവും രക്തസാക്ഷിത്വം വരിക്കാന്‍ തയ്യാറായിരിക്കണം’ ബിഷപ്പ് ബാഷര്‍ വാര്‍ദ പറഞ്ഞു.

2014 ല്‍ ഉണ്ടായ ദേഷ് അധിനിവേശത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം ക്രൈസ്തവര്‍ നാടുവിട്ടു പോയി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles