അക്രമികളില്‍ നിന്ന് ക്രിസ്ത്യാനികളെ രക്ഷിച്ച മുസ്ലീം നേതാവിന് അമേരിക്കയുടെ ആദരം

ഇമാം അബൂബക്കല്‍ അബ്ദുല്ലാഹി എന്ന 83 കാരനായ മുസ്ലിം നേതാവിനെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ പുരസ്‌കാരം നല്‍കി അമേരിക്ക ആദരിച്ചു. നൈജീരിയയില്‍ ക്രിസ്ത്യാനിള്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ 262 ക്രിസ്ത്യാനികളെ രക്ഷപ്പെടുത്തിയതിനാണ് ഇമാമിന് ആദരം നല്‍കിയത്.

2018 ജൂണ്‍ 23 ഒരു കൂട്ടം മുസ്ലീങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണം അഴിച്ചു വിട്ടപ്പോള്‍ ക്രിസ്ത്യാനികളെ തന്റെ വീട്ടിലും മുസ്ലീ പള്ളിക്കുള്ളിലും ഒളിപ്പിച്ചു കൊണ്ടാണ് ഇമാം രക്ഷപ്പെടുത്തിയത്.

സ്വന്തം ജീവന്‍ അപകടത്തിലാക്കിയാണ് ഇമാം അബൂബക്കര്‍ അബ്ദുല്ലാഹി ഈ മഹത്തായ പ്രവര്‍ത്തി ചെയ്തതെന്ന് യുഎസ് സ്റ്റേറ്റ് വിഭാഗം പറഞ്ഞു.

സംഭവത്തെ കുറിച്ച് സ്റ്റേറ്റ് പറയുന്നത് ഇപ്രകാരമാണ്: ‘ഇമാം തന്റെ മധ്യാഹ്നപ്രാര്‍ത്ഥനകള്‍ നടത്തിയ നേരത്ത് പെട്ടെന്ന് വെടിയൊച്ചകള്‍ കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോള്‍ അയലത്തുള്ള ക്രിസ്ത്യാനികളെല്ലാം പരക്കം പായുന്നു. ഒട്ടും വൈകാതെ, ഇമാം 262 പേരെ തന്റെ വീട്ടിലും മുസ്ലീം പള്ളിയിലും ഒളിപ്പിച്ചു രക്ഷപ്പെടുത്തി.

തുടര്‍ന്ന് ഇമാം പുറത്തിറങ്ങി ക്രിസ്ത്യാനികളെ വെറുതെ വിടണം എന്ന് അക്രമികളോട് കെഞ്ചി. വേണമെങ്കില്‍ എന്റെ ജീവന്‍ എടുത്തോളൂ എന്ന് അദ്ദേഹം പറഞ്ഞു. അവരെ അകത്ത് കടക്കാന്‍ അദ്ദേഹം അനുവദിച്ചുമില്ല.’

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles