വി. കുര്‍ബാന

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

ഏഴ് കൂദാശകളില്‍ ക്രിസ്തു സ്ഥാപിച്ച കൂദാശയാണ് വി. കുര്‍ബാന. കുര്‍ബാനയില്‍ സഭയ്ക്കുള്ള ദൗത്യം ബലിയാകാനുള്ള ദൗത്യ മാണ്. വി. കുര്‍ബാന ഇല്ലാത്ത വിശ്വാസി സമൂഹത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. സ്‌നേഹത്തിന്റെ കൂദാശയാണിത്. സുറിയാനി ഭാഷയിലെ കാറെബ്, കുറ്ബാന എന്ന വാക്കു കള്‍ മലയാളത്തിലേക്ക് അങ്ങനെ തന്നെ സ്വീകരിച്ചിരിക്കുന്നതാണ് കുര്‍ബാന. അറബി യില്‍ ഈ വാക്കിന്റെ അര്‍ഥം ബലി എന്നാണ്. എല്ലാ വിശ്വാസികള്‍ക്കും വേണ്ടി പരി കര്‍മ്മം ചെയ്യപ്പെടുന്നതിനാല്‍ വിശുദ്ധ കുര്‍ബാന സമ്പൂര്‍ണ്ണ ആരാധനയായിട്ടാണ് കരുതപ്പെ ടുന്നത്. മറ്റു തിരുകര്‍മ്മങ്ങള്‍ വിശ്വാസികളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി പരി കര്‍മ്മം ചെയ്യപ്പെടുന്നു. ഈ തിരുകര്‍മ്മങ്ങ ളുടെ പൂര്‍ത്തീകരണമായി വിശുദ്ധ കുര്‍ബാന നില കൊള്ളുന്നു. അതിനാല്‍ വിശുദ്ധ കുര്‍ ബാന സമ്പൂര്‍ണ്ണ ബലി ആയി അറിയപ്പെ ടുന്നു. സുറിയാനി പാരമ്പര്യത്തില്‍ കുര്‍ബാന യെ കൂദാശകളുടെ രാജ്ഞി എന്നും വിളിക്കു ന്നു. സീറോ മലബാര്‍, കല്‍ദായ എന്നീ സഭ കള്‍ പൗരസ്ത്യ സുറിയാനി രീതി പിന്തുടരു മ്പോള്‍, ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് സിറിയ ന്‍ ഓര്‍ത്തോഡോക്‌സ്, സീറോ മലങ്കര, മാര്‍ ത്തോമ്മാ, എന്നീ സഭകള്‍ പാശ്ചാത്യ സുറി യാനി രീതി പിന്തുടരുന്നു. സിറിയന്‍ പദമായ കുര്‍ബാന ഹീബ്രു പദമായ കുര്‍ബാനില്‍ നിന്നും ഉത്ഭവിച്ചതാണ്. കുര്‍ബാന എന്ന വാക്കിന്റെ അര്‍ഥം അര്‍പ്പണം എന്നാണ്.
പാപ സങ്കീര്‍ത്തനം വഴി ദൈവവര പ്രസാ ദം നേടിയ ശേഷം മാത്രം സ്വീകരിക്കാവുന്ന താണ് വിശുദ്ധ കുര്‍ബാന. സ്വയം ഉത്തമ മന സ്താപം നടത്തിയാലും മതിയാകും. വിശ്വാ സികളുടെ ആധ്യാന്മിക ഭോജനമായ അപ്പ ത്തിലും വീഞ്ഞിലും ക്രിസ്തുവിന്റെ ജീവനു ള്ള ശരീരവും രക്തവും ഉള്‍ക്കൊള്ളുന്നു എന്നാണ് വിശ്വസിക്കുന്നത്. സഭയുടെ ചരിത്ര ത്തില്‍ ഇത് വരെ നടന്നിട്ടുള്ള ദിവ്യ കാരുണ്യ അത്ഭുതങ്ങള്‍ ഇതിനു അഭൗമികമായ വിശദീ കരണം നല്‍കുന്നു.
വിശുദ്ധ കുര്‍ബാന എന്ന കൂദാശ സ്വീക രിക്കുവാന്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രായോഗിക അറിവുകള്‍ ഉണ്ട്.
1. വിശുദ്ധ കുര്‍ബാന കൈയിലോ നാവി ലോ സ്വീകരിക്കാവുന്നതാണ്. ഇരു സാദൃശ്യ ങ്ങളില്‍ നല്‍കപ്പെടുമ്പോള്‍ നാവിലാണ് സ്വീക രിക്കേണ്ടത്.
2. വിശുദ്ധ കുര്‍ബാന കൈയില്‍ സ്വീകരി ക്കുമ്പോള്‍ വലതു കൈക്കുള്ളില്‍ ഇടതു കൈ കുരിശാകൃതിയില്‍ വച്ച് സ്വീകരിക്കുക. കൈ യില്‍ ടവ്വലോ, പേഴ്‌സോ പാടില്ല.
3. വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ കുര്‍ബാനയുടെ അംശങ്ങള്‍ താഴെ പോകാ തിരിക്കാന്‍ ശ്രദ്ധിക്കണം.
4. കുര്‍ബാന സ്വീകരിക്കാന്‍ ചെല്ലുന്ന സ്ഥലത്ത് നിന്ന് തന്നെ അത് സ്വീകരിച്ച ശേഷ മേ മാറി പോകാവൂ.
5. കുസ്‌തോതിയില്‍ നിന്നും വിശ്വാസികള്‍ നേരിട്ട് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടുള്ളതല്ല.
6. പരസ്യ പാപികള്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരണം വിലക്കപ്പെട്ടിരിക്കുന്നു.
വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് ഉപവസിച്ചിരിക്കണം. ഗൗരവമായ പാപമുണ്ടെങ്കില്‍ കുമ്പസാരിച്ചി രിക്കണം. വേണ്ടത്ര ഭക്തിയും ഒരുക്കവുമുണ്ടാ യിരിക്കണം.
തിരു സഭയുടെ നിയമ പ്രകാരം മെത്രാന്മാ ര്‍ക്കും വൈദികര്‍ക്കും മാത്രമേ വി. കുര്‍ബാന പരി കര്‍മ്മം ചെയ്യാന്‍ അധികാരമുള്ളൂ. ഒരു കത്തോലിക്കാ വൈദികന് മറ്റു അകത്തോലി ക്കാ വൈദികരുടെ ഒപ്പം നിന്ന് വി. കുര്‍ബാന ആഘോഷിക്കുന്നതില്‍ നിന്നും വിലക്കപ്പെട്ടി രിക്കുന്നു. ഒരു കത്തോലിക്കാ വൈദികന് ഏതൊരു കത്തോലിക്കാ ദേവാലയത്തിലെ അള്‍ത്താരയില്‍ നിന്നു വേണമെങ്കിലും വി. കുര്‍ബാന അര്‍പ്പിക്കാവുന്നതാണ്. സഭയുടെ രീതിയനുസരിച്ച് വിശുദ്ധ കുര്‍ബാനയിലെ നിയോഗങ്ങള്‍ക്കായി നല്‍കുന്ന കുര്‍ബാന ധര്‍ മ്മം വൈദികര്‍ക്കു നിയമാനുസൃതം സ്വീകരി ക്കാവുന്നതാണ്. വൈദികന്‍ സഭ നല്‍കിയിരി ക്കുന്ന തിരു വസ്ത്രങ്ങള്‍ ഉപയോഗിച്ചിരിക്കണം.

ഞായറാഴ്ചകളിലെ കുര്‍ബാന ആചരണം
ഈ ദിവസം ഇടവക ദേവാലയത്തില്‍ തന്നെ ഇടവക സമൂഹത്തോടൊപ്പം ദിവ്യ ബലിയില്‍ പങ്കെടുക്കുവാന്‍ ദൈവ ജനത്തിന് കടമയുണ്ട്. ഈ ദിവസങ്ങളില്‍ ആരാധനയ് ക്കോ കര്‍ത്താവിന്റെ ദിവസത്തിനു യോജിച്ച ആനന്ദത്തിനോ മനസിനും ശരീരത്തിനും ആവശ്യമായ വിശ്രമത്തിനോ തടസ്സമായ എല്ലാ ജോലികളില്‍ നിന്നും ജീവിത വ്യപാര ങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടു നില്‍ക്കേ ണ്ടതാണ്.
ഇടവകയിലുള്ള എല്ലാ സമര്‍പ്പിതരും ഇട വക ദേവാലയത്തില്‍ വിശ്വാസികള്‍ക്കൊപ്പം ബലി അര്‍പ്പണത്തില്‍ പങ്കു ചേരുകയും വികാ രിയെ സഹായിക്കുകയും ചെയ്യുന്നത് അഭികാ മ്യമാണ്. ഇടവക പള്ളിയിലെ തിരു കര്‍മ്മങ്ങ ളുടെ സമയത്ത് ഇടവകയിലുള്ള സന്ന്യാസ ഭവനങ്ങളിലോ സ്ഥാപനങ്ങളിലോ ജനങ്ങള്‍ ക്ക് വേണ്ടി വിശുദ്ധ കുര്‍ബാനയോ തിരു കര്‍മ്മങ്ങളോ നടത്താന്‍ പാടില്ല.

വിശുദ്ധ കുര്‍ബാന ഒരു ദിവസത്തില്‍ എത്ര തവണ സ്വീകരിക്കാം?
വൈദികര്‍ അല്ലാത്തവര്‍ക്ക് ദിവസത്തില്‍ ഒരു തവണ മാത്രമേ ദിവ്യ കാരുണ്യം സ്വീക രിക്കുവാന്‍ പാടുള്ളൂ എങ്കിലും പ്രത്യേക അവ സരങ്ങളില്‍ രണ്ടാമതും കുര്‍ബാനയില്‍ മുഴുവ നായി പങ്കെടുക്കുമ്പോള്‍ വി. കുര്‍ബാന സ്വീക രിക്കാവുന്നതാണ്. എന്നാല്‍ മൂന്നാം തവണ ഇപ്രകാരം സ്വീകരിക്കാന്‍ പാടുള്ളതല്ല.

ഗ്രിഗോറിയന്‍ കുര്‍ബാന
മഹാനായ വി. ഗ്രിഗറി പാപ്പയാണ് ഈ കുര്‍ബാനയ്ക്ക് ആരംഭമിട്ടത്. അദ്ദേഹത്തിന്റെ ആശ്രമത്തിലെ ജെസ്റ്റസ് എന്ന സന്ന്യാസി തന്റെ കൈവശം സ്വര്‍ണ്ണം സൂക്ഷിച്ചിരുന്നു. അനുവാദമില്ലാതെ ആയിരുന്നു ഇത് അദ്ദേഹം കൈവശം വച്ചിരുന്നത്. അദ്ദേഹം മരിച്ചപ്പോള്‍ സന്ന്യാസികളെ സംസ്‌കരിക്കുന്ന സ്ഥലത്ത് അദ്ദേഹത്തെ സംസ്‌കരിച്ചില്ല. എങ്കിലും ദിവസവും മുടക്കം കൂടാതെ അദ്ദേഹത്തിനായി ദിവ്യ ബലി അര്‍പ്പിക്കണമെന്നു ഗ്രിഗറി പാപ്പ ആവശ്യപ്പെട്ടു. മുപ്പതാം ദിവസം ജെസ്റ്റസിന്റെ ആത്മാവ് മറ്റൊരു ബ്രദര്‍ കോപ്പിയോസ്സിസിനു പ്രത്യക്ഷപ്പെടുകയും ശുദ്ധീകരണ സ്ഥലത്ത് നിന്നും താന്‍ മോചിതനായ വിവരം അറിയി ക്കുകയും ചെയ്തു. ഈ സംഭവമാണ് ഗ്രിഗോ റിയന്‍ കുര്‍ബാനയുടെ അടിസ്ഥാനം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles