കരുണയുടെ കരങ്ങൾ

വൈകിട്ട് സുഹൃത്തിനോടൊപ്പം വെറുതെ നടക്കാനിറങ്ങിയതായിരുന്നു.. ഒരു പാട് ദൂരം നടന്നു. നടക്കുന്നതിനിടയിൽ റോഡരികിൽ ഒരു സ്ത്രീയെ കണ്ടു. മുഖവും കൈകളുമൊക്കെ പൊടിപടലങ്ങൾ കൊണ്ട് വിക്രിതമായ രൂപം .വിശപ്പു തളർത്തിയ കണ്ണുകൾ. സാരി തുമ്പിൽ പിടിച്ചു കൊണ്ടു ഒരു കൊച്ചു കുട്ടിയും വിശപ്പ് തളർത്തിയ വയറുമായി ആ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു … ഞങ്ങളുടെ മുമ്പിലേക്ക് അവൾ കൈകൾ നീട്ടി. ശൂന്യമായ കീശയിൽ കൈകൾ ഓടിച്ച് നിസ്സഹായരായ ഞങ്ങൾ മുമ്പോട്ട് നടന്നു .എങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായി കൊണ്ടിരുന്നു .തിരികെ ഭവനത്തിലെത്തിയപ്പോഴും മനസ്സിൽ ആകെ ഒരു ശൂന്യത തളം കെട്ടി നിന്നിരുന്നു .കിടക്കയിൽ തല ചായിക്കുന്നതിനു മുമ്പ് ജപമാല മണികൾ കൈകളിൽ പിടിച്ചപ്പോൾ ആ സ്ത്രീയുടെ മുഖം പരി. അമ്മയുടെ മുഖം പോലെ എനിക്ക് തോന്നുവാൻ തുടങ്ങി. ആ രാത്രിയിൽ നല്ലവണ്ണം ഉറങ്ങുവാൻ കഴിഞ്ഞില്ല. പിറ്റേന്ന് ആ വഴിയെ വീണ്ടും ഞാൻ നടന്നു, കുറെ പണവും കീശയിലിട്ട്… വഴിവക്കിൽ ആ സ്ത്രീയുടെയും കുഞ്ഞിന്റെയും മുഖം ഞാൻ തിരഞ്ഞു കൊണ്ടെയിരുന്നു… ഒരു മണിക്കൂർ നേരം നടന്നിട്ടും അവരെ കാണാൻ കഴിഞ്ഞില്ല. റോഡരികിൽ കച്ചവടം നടത്തുന്ന ഒരു ചെറുപ്പകാരനോട് ഞാനവരെ പറ്റി ചോദിച്ചു. ആ ചെറുപ്പക്കാരന്റെ മറുപടി എന്നെ ഒരു പാട് തളർത്തി.. പരുഷമായി ആ ചെറുപ്പക്കാരൻ കുലമ്പി. ‘കള്ളിയായിരുന്നു അവർ… ഇന്നലെ ഭക്ഷണം മോഷ്ടിച്ച് കടന്നു കളയുവാൻ ശ്രമിച്ചപ്പോൾ ഞങ്ങൾ കൈയോടെ പിടികൂട.. കളക്കിന് പ്രഹരിച്ചു. ഇനി ഇങ്ങോട്ടേക്ക് വരില്ല. എവിടെയെങ്കിലും പോയി ചാവട്ടെ ശവങ്ങൾ …’ മനുഷ്യത്ത്വം മരവിച്ച ഒരു സമൂഹത്തിൽ ഞാനും പങ്കാളിയായതു പോലെ എനിക്കു തോന്നി .. ചെയേണ്ട നന്മ ചെയ്യാതെ പോയപ്പോൾ ഉണ്ടാവുന്ന ഒരു കുറ്റബോധം മനസ്സിനെ വേട്ടയാടി. തിരികെ വന്ന് ചാപ്പലിൽ പ്രാർത്ഥിച്ചപ്പോൾ മനസ്സിലൂടെ ഒരു രംഗം ഓടി മറഞ്ഞു. നിറ വയറുമായി ഒരോ ഭവനത്തിനു മുമ്പിലും കരുണയുടെ സാന്നിദ്ധ്യം തേടുന്ന പരി. അമ്മയും യൗസേപ്പ് പിതാവും .. ജപമാല മണികൾ കൈകളിൽ പിടിച്ച് ഒരു പാട് കരഞ്ഞു. ഇനി വിശപ്പിന്റെ മുഖങ്ങൾ മുമ്പിൽ കരുണയുടെ സ്പർശനമായി മാറുവാൻ ഞാൻ ഹൃദയത്തിൽ വാച്ഛിച്ചു. ജപമാല മണി കളിലൂടെ വിരലുകളോടിച്ചപ്പോൾ മനസ്സിൽ ശാന്തത അനുഭവ പെടുവാൻ തുടങ്ങി. കരുണയുടെ കരങ്ങൾ ലോകത്തിൽ എവിടെയൊക്കെയോ തളരാതെ ചലിക്കുന്നുണ്ടെന്നതിൽ ഞാൻ ആശ്വസിച്ചു

ലിബിൻ ജോ മാത്യു

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles