മാലാഖമാരുടെ സംഖ്യ എത്ര?

വി. ഗ്രന്ഥത്തില്‍ മാലാഖമാരെ കുറിച്ച് പരാമര്‍ശിക്കുമ്പോളെല്ലാം ഈ അരൂപികളായ ആത്മീയ ജീവികളുടെ സംഖ്യയെ കുറിച്ച് കൃത്യമായ ഒരുത്തരം നല്‍കുന്നില്ല.

യേശുവിന്റെ പിറവിയുടെ പശ്ചാത്തലത്തില്‍ ലൂക്ക എഴുതുന്നു: പെട്ടെന്ന് സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടു കൂടി പ്രത്യക്ഷപ്പെട്ടു’ (ലൂക്ക 2 – 13)

ദാനിയേല്‍ പ്രവാചകന്റെ ദര്‍ശനങ്ങളിലും മാലാഖമാരെ കുറിച്ച് പറയുന്നുണ്ട്. അവന്റെ മുമ്പില്‍ നിന്ന് അഗ്നിപ്രവാഹം പുറപ്പെട്ടു. ആയിരമായിരം പേര്‍ അവനെ സേവിച്ചു. പതിനായിരം പതിനായിരം പേര്‍ അവന്റെ മുമ്പില്‍ ഉപവിഷ്ടരായി.’ (ദാനിയേല്‍ 7 – 10).

വെളിപാടിന്റെ പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു: പിന്നെ ഞാന്‍ സിംഹാസനത്തിന്റെയും ജീവികളുടെയും ശ്രേഷ്ഠന്മാരുടെയും ചുറ്റും അനേകം ദൂതന്മാരെ കണ്ടു. അവരുടെ സ്വരവും ഞാന്‍ കേട്ടി. അവയുടെ എണ്ണം പതിനായിരങ്ങളും പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു’ (വെളി. 5 – 11).

ഭൂമിയില്‍ എത്ര മാലാഖമാരുണ്ട് എന്ന് നമുക്ക് കൃത്യമായി അറിവില്ല. അവരുടെ സംഖ്യ എത്രയെന്ന് സൃഷ്ടാവായ ദൈവത്തിന് മാത്രം അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles