ആമസോണിന്റെ യഥാര്‍ത്ഥ നാഥ ഗ്വാദലൂപ്പെ മാതാവാണെന്ന് ഫാ. എഡുവാര്‍ഡോ

മെക്‌സിക്കോ സിറ്റി: യഥാര്‍ത്ഥത്തില്‍ ആമസോണിന്റെ നാഥ ഗ്വാദലൂപ്പെ മാതാവാണെന്ന് ദ മേജര്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഗ്വാദലൂപ്പന്‍ സ്റ്റഡീസിന്റെ ഡയറക്ടറും വി. യുവാന്‍ ഡിയേഗോയുടെ നാമകരണ പോസ്റ്റുലേറ്ററുമായ ഫാ. എഡുവാര്‍ഡോ ഷാവെസ് പ്രസ്താവിച്ചു. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഗ്വാദലൂപ്പെ മാതാവിനെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ രാജ്ഞിയായി അവരോധിച്ച സംഭവവും അദ്ദേഹം ഓര്‍മിപ്പിച്ചു.

1999 ജനുവരി 23 ാം തീയതി ഗ്വാദലൂപ്പെ ബസിലിക്കയില്‍ വച്ച് എക്ലേസിയ ഇന്‍ അമേരിക്ക എന്ന അപ്പസ്‌തോലിക പ്രബോധനം ഗ്വാദലൂപ്പെ മാതാവിന്റെ കാല്‍ക്കല്‍ വച്ചു കൊണ്ട് വി. ജോണ്‍ പോള്‍ പാപ്പാ പറഞ്ഞു, ‘ഗ്വാദലൂപ്പെ മാതാവാണ് ഈ വന്‍കരയുടെ റാണി’.

‘അമ്മ നമ്മുടെ നാഥനായ യേശു ക്രിസ്തുവിനെ നമുക്കു നല്‍കുന്നു, യേശു ക്രിസ്തുവാകുന്ന സത്യത്തെ കൊണ്ടു വന്ന്, എല്ലാ സംസ്‌കാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഭാഷകള്‍ക്കും ഉപരിയായി ഓരോ മനുഷ്യരുടെയും ഹൃദയങ്ങളില്‍ നിക്ഷേപിക്കുന്നു.’ ഫാ. എഡുവാര്‍ഡോ ഷാവെസ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles