33 അഭയാര്‍ത്ഥികളെ വത്തിക്കാന്‍ സ്വീകരിക്കും

റോം: ഗ്രീക്ക് ദ്വീപായ ലെസ്‌ബോസില്‍ നിന്നും കര്‍ദിനാള്‍ കൊണ്‍റാഡ് ക്രാജേവ്‌സ്‌കിയോടൊപ്പം എത്തുന്ന 33 അഭയാര്‍ത്ഥികളെ വത്തിക്കാന്‍ വ്യാഴാഴ്ച സ്വീകരിക്കും. മറ്റു 10 പേര്‍ ഡിസംബറില്‍ എത്തിച്ചേരും. അഫ്ഗാനിസ്ഥാന്‍, ടോഗോ, കാമറൂണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അഭയാര്‍ത്ഥികള്‍.

മനുഷ്യത്വപരമായ ഇടനാഴി എന്നു വിളിക്കുന്ന ഈ സംരംഭം ഫ്രാന്‍സിസ് പാപ്പായുടെ അഭ്യര്‍്ത്ഥന പ്രകാരമാണ് നടപ്പില്‍ വരുത്തുന്നത്. അഭയാര്‍ത്ഥികളോട് അനുഭാവം കാണിക്കാന്‍ വത്തിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പാപ്പാ കഴിഞ്ഞ മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ പ്രതിഫലനമാണ് ഇതെന്ന് പേപ്പല്‍ അല്‍മോണര്‍ കര്‍ദിനാള്‍ കൊണ്‍റാഡ് പറഞ്ഞു.

പേപ്പല്‍ ചാരിറ്റീസിന്റെ ഓഫീസും ഇറ്റാലിയന്‍ മന്ത്രാലയവും തമ്മിലുളള മാസങ്ങളോളം ദീര്‍ഘിച്ച ചര്‍ച്ചയുടെ ഫലമായിട്ടാണ് ഇത്തരം ഒരു തീരുമാനം. അഭയാര്‍ത്ഥികളുടെ കാര്യങ്ങള്‍ എല്ലാം വത്തിക്കാന്‍ ആയിരിക്കും നോക്കുക.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles