ഏത് പ്രതികൂലാവസ്ഥയിലും പ്രത്യാശ നിരാശപ്പെടുകയില്ല: ഫ്രാന്‍സിസ് പാപ്പാ

കമറീനോ, ഇറ്റലി: പ്രത്യാശ കേവലം ശുഭാപ്തി വിശ്വാസം അല്ലെന്നും ദൈവത്തിന്റെ പരിപാലനയിലും സ്‌നേഹിത്തിലുമുള്ള ഗാഢമായ ആശ്രയബോധണെന്നും എത്ര വലിയ പ്രതികൂലാവസ്ഥയിലും പ്രത്യാശ നിരാശപ്പെടുകയില്ലെന്നും ഫ്രാന്‍സിസ് പാപ്പാ.

പ്രത്യാശ ഒരിക്കലും തളര്‍ന്നു പോകകയും അസ്തമക്കുകയോ ഇല്ല, കാരണം അത് ആശ്രയിക്കുന്നത് ദൈവത്തിന്റെ വിശ്വസ്തതയിലാണ്. പ്രത്യാശയുടെ ചൈത്യന്യം ശുഭാപ്തി വിശ്വാസത്തേക്കാള്‍ ആഴമുള്ളതാണ്. സ്‌നേഹിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യുന്നു എന്ന ഉത്തബോധ്യത്തില്‍ ഹൃദയത്തിന്റെ ആഴങ്ങളെ അത് ജ്വലിപ്പിക്കുന്നു, മാര്‍പാപ്പാ പറഞ്ഞു.

പുറമേ എന്തെല്ലാം സംഭവിച്ചാലും അതിനുപരി നമ്മുടെ ഉള്ളില്‍ സന്തോഷവും സമാധാനവും നല്‍കുന്നത് പ്രത്യാശയാണ്. ഒരു കൊടുങ്കാറ്റിനും പ്രത്യാശയുടെ വേരുകള്‍ പറിച്ചു മാറ്റാനാവില്ല. വി. പൗലോസ് പറയുന്ന വചനങ്ങള്‍ ഓര്‍ക്കുക: പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. ഈ ബോധ്യമാണ് പ്രതിസന്ധികളെ തരണം ചെയ്യാന്‍ നമുക്ക് ശക്തിയേകുന്നത്, പാപ്പാ പറഞ്ഞു.

ഇറ്റലിയിടെ കമറീനോ സാന്‍ സെവറീനോ മാര്‍ഷേ അതിരൂപത സന്ദര്‍ശന വേളയില്‍ വി. കുര്‍ബാന അര്‍പ്പിച്ചു പ്രഭാഷണം നടത്തുകയായിരുന്നു, പരിശുദ്ധ പിതാവ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles