ദാവീദ് രാജാവിന്റെ കാലത്തെ ഗേറ്റ് കണ്ടെത്തി

ഗോലാന്‍ ഹൈറ്റ്‌സ് എന്നറിയപ്പെടുന്ന സ്ഥലത്ത് പുരാതനമായ ഒരു ഗേറ്റ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ബിസി 10, 11 നൂറ്റാണ്ടികളില്‍ നിലനിന്നിരുന്ന ഗേറ്റ് ആണതെന്നാണ് ശാസ്ത്ര നിഗമനം. അതായത് ഇസ്രായേലിന്റെ രാജാവായിരുന്ന ദാവീദിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഗേറ്റ്. ഈ പുതിയ കണ്ടെത്തല്‍ ദാവീദിന്റെ ഭരണകാലത്തെ കുറിച്ച് കൂടുതല്‍ വെളിച്ചം പകരും എന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

പുരാതന നഗരമായ ബെത്സെയിദാ നിലനിന്നിരുന്ന സ്ഥലത്താണ് ഗവേഷണം നടന്നത്. കഴിഞ്ഞ വര്‍ഷം ഇതിനടുത്ത് നിന്ന് മറ്റൊരു ഗേറ്റ് കണ്ടെത്തിയിരുന്നു. ബൈബിളില്‍ പറയുന്ന സേര്‍ എന്ന നഗരത്തിന്റെ കവാടമാണതെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിരുന്നു.

ഗവേഷകര്‍ക്ക് നേതൃത്വം നല്‍കുന്ന പ്രഫസര്‍ റാമി ആരവ് ഇക്കാര്യത്തില്‍ കൂടുതല്‍ വെളിച്ചം പകര്‍ന്നു. ‘ഈ കാലഘട്ടത്തിലെ തലസ്ഥാന നഗരങ്ങളുടെ അധികം ഗേറ്റുകള്‍ ലഭ്യമല്ല. രണ്ടാം ദേവാലയത്തിന്റെ കാലഘട്ടത്തില്‍ ഈ സ്ഥലം ബെത്സെയ്ദാ എ്ന്നറിയപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ ദേവാലയ കാലത്ത് ഈ സ്ഥലത്തിന്റെ പേര് സേര്‍ എന്നായിരുന്നു.’

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles