ഓണ്‍ലൈന്‍ തിന്മകളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

വത്തിക്കാന്‍ സിറ്റി: മനുഷ്യക്കടത്തും പോണോഗ്രഫിയും പോലുള്ള തിന്മകളില്‍ നിന്ന് കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ടെക്ക് കമ്പനികള്‍ക്ക് കടമയുണ്ട് എന്നോര്‍മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. ലോകത്തിലെ പ്രധാനപ്പെട്ട ടെക്ക് കമ്പനികളുടെ മേധാവികളോട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. ഓണ്‍ലൈന്‍ സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കണം എന്നും പാപ്പാ ഓര്‍മിപ്പിച്ചു.

ഡിജിറ്റല്‍ ലോകത്തില്‍ ഇന്ന് ആശയവിനിമയത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും പരിധിയില്ലാതായിരിക്കുന്നു. സാങ്കേതിക വിദ്യ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുകയും അതിന് പരിധി നിശ്ചയിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, പാപ്പാ പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യവും സമൂഹത്തിന്റെ താല്പര്യവും തമ്മില്‍ ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കിയെടുക്കണം ഡിജിറ്റല്‍ മീഡിയ പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ചെന്നെത്താത്ത വിധം അതിന് പരിധിയും നിയന്ത്രണവും വേണം,് പാപ്പാ ആവശ്യപ്പെട്ടു.

സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യകളുണ്ടെങ്കിലും അതിന്റെ അപകടസാധ്യതകളെ കുറിച്ചും ജാഗ്രത വേണം. മനുഷ്യക്കടത്തിനും തീവ്രവാദത്തിനും വര്‍ഗീയതയും വെറുപ്പും പരത്തുന്നതിനും തെറ്റായ വിവരങ്ങള്‍ പരത്തുന്നതിനും ചിലര്‍ ഡിജിറ്റല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും ഓണ്‍ലൈന്‍ ഉപയോഗിക്കുന്നവരുണ്ട്, അവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം, പാപ്പാ ഓര്‍മിപ്പിച്ചു.

പല കുട്ടികളും ഇന്ന് സെല്‍ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. പോണോഗ്രഫി പോലുള്ള വിനാശകാരിയായ കാര്യങ്ങള്‍ കാണുന്നതില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ ഇന്നുള്ള സുരക്ഷ അപര്യാപ്തമാണ്. പോണോഗ്രഫി കാണുന്നവരുടെ ഏകദേശ പ്രായം ഇപ്പോള്‍ 11 വയസ്സാണ്. അത് കുറഞ്ഞു കുറഞ്ഞു വരികയാണ്.ഇത് യാതൊരു വിധത്തിലും അംഗീകരിക്കാന്‍ സാധിക്കുകയില്ല എന്ന് പാപ്പാ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles