ലോകത്തില്‍ കരുണ പരത്താന്‍ കത്തോലിക്കരും ബുദ്ധമതക്കാരും കൈകോര്‍ക്കണം എന്ന് മാര്‍പാപ്പാ

ബാങ്കോക്ക്: ലോകത്തില്‍ കാരുണ്യം പടര്‍ത്താന്‍ കത്തോലിക്കരും ബുദ്ധമതക്കാരും ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. തായ്‌ലണ്ടിലെ ബുദ്ധമത പരമാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയ വേളയിലാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.

ധ്യാനവും കരുണയും വിവേചനാബുദ്ധിയും കത്തോലിക്കാ സഭയ്ക്കും ബുദ്ധമതത്തിനും പൊതുവായുള്ള ഗുണങ്ങളാണ് എന്ന് പറഞ്ഞ മാര്‍പാപ്പാ നല്ല അയല്‍ക്കാരായി നമുക്ക് ഒരുമിച്ച് ജീവിക്കാം എന്നും ആശംസിച്ചു.

ക്രിസ്തുമതവും ബുദ്ധമതവും തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും പരസ്പരം ആദരിക്കാനും അംഗീകരിക്കാനും നമുക്ക് അവസരങ്ങളുണ്ടെന്ന് പാപ്പാ ഓര്‍മിപ്പിച്ചു. ലോകത്തിന് നമുക്ക് പ്രത്യാശ പകര്‍ന്നു കൊടുക്കാം, പാപ്പാ പറഞ്ഞു.

ബാങ്കോക്കിലെ വാട്ട് റച്ചബോഫിത്ത് സാത്തിട്ട് മഹാ സിമാരാം ക്ഷേത്രത്തില്‍ വച്ചാണ് പാപ്പാ ബുദ്ധമത അധ്യക്ഷനായ സോംദേജ് ഫ്രാ മഹാ മൂനീവോങുമായി കൂടിക്കാഴ്ച നടത്തിയത്. തായ്‌ലണ്ടിലെ ബുദ്ധിസ്റ്റ് മൊണാസ്റ്റിസിസത്തിന്റെ തലവനാണ് മുനീവോങ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles