തെരുവുകുട്ടികളുടെ തോഴന്‍ മാര്‍പാപ്പായുടെ പുതിയ പേഴ്‌സണല്‍ സെക്രട്ടറി

വത്തിക്കാന്‍ സിറ്റി: പാവങ്ങളെ സ്‌നേഹിക്കുന്ന മഹാ ഇടയന് ഒത്ത പിഎ. പറഞ്ഞു വരുന്നത് ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പേഴ്‌സണല്‍ സെക്രട്ടറിയെ കുറിച്ചാണ്. ഫ്രാന്‍സിസ് പാപ്പാ പുതുതായി നിയമിച്ച പേഴ്‌സണല്‍ സെക്രട്ടറി ഫാ. ഗോണ്‍സാലോ ഏമിലിയസ് ഉറുഗ്വേയില്‍ നിന്നുള്ള വൈദികനാണ്.

2006 ല്‍ ഫ്രാന്‍സിസ് പാപ്പാ ബ്യുവനോസ് ഐറിസില്‍ ആര്‍ച്ചുബിഷപ്പായിരിക്കെയാണ് ഫാ. ഗോണ്‍സാലോ ഏമിലിയസിനെ പരിചയപ്പെടുന്നത്. മാര്‍പാപ്പായായതിന് ശേഷമുള്ള ആദ്യത്തെ കുര്‍ബാനയര്‍പ്പണങ്ങളിലൊന്നില്‍ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഫാ. ഗോണ്‍സാലോയെ പാപ്പാ തിരിച്ചറിഞ്ഞു. വത്തിക്കാനിലെ സാന്താ അന്നയില്‍ വച്ച് പാപ്പാ പറഞ്ഞു:

‘ഞാന്‍ ഇന്ന് നിങ്ങളുടെ മുന്നില്‍ ഒരാളെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ദൂരെ നിന്ന് വന്ന ഒരു വൈദികനാണ് അദ്ദേഹം. കുറേ നാളുകളായി അദ്ദേഹം തെരുവുകുട്ടികളുടെയും മയക്കുമരുന്നിന് അടികളായവരുടെയും ഇടയില്‍ സേവനം ചെയ്യുകയാണ്. അദ്ദേഹം അവര്‍ക്കായി സ്‌കൂളുകള്‍ തുറന്നു.. അവര്‍ക്ക് യേശുവിനെ അറിയിച്ചു കൊടുക്കുന്നു.’

2013 മുതല്‍ 2019 വരെ പാപ്പായുടെ പേഴ്‌സണല്‍ സെക്രട്ടറിയായി സേവനം ചെയ്ത ഫാ. ഫാബിയന്‍ പെഡാച്ചിയോയ്ക്ക് പകരമായാണ് ഫാ. ഗോണ്‍സാലോ എത്തുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles