4 വൈദികരുടെ അപ്പനായ വൈദികന് 100ാം ജന്മദിനാഘോഷം

അത്ഭുതകരമാണ് ഫാ. പ്രോബോ വക്കാറിനിയുടെ വിശേഷണങ്ങള്‍. നാല് വൈദികരുടെ പിതാവായ അദ്ദേഹം തന്നെ ഇപ്പോള്‍ വൈദികനാണ്. അദ്ദേഹം പാദ് രേ പിയോയുടെ ശിഷ്യനും രണ്ടാം ലോകമഹായുദ്ധത്തില്‍ സേവനം ചെയ്ത സൈനികനുമാണ്. ഇപ്പോള്‍ അദ്ദേഹത്തിന് 100 വയസ്സായി.

ജൂണ്‍ 4ാം തീയതി ആണ് അദ്ദേഹത്തിന് 100 വയസ്സ് തികഞ്ഞത്. നൂറാം ജന്മദിനാഘോഷം ഗംഭീരമായിരുന്നു, വൈദികരായ നാല് മക്കളും ആ കൃതജ്ഞതാ ബലി ഫാ. വക്കാറിനിയോടൊപ്പം അര്‍പ്പിച്ചു. പ്രധാന കാര്‍മികത്വം വഹിച്ചത് ഇറ്റലിയിലെ റിമിനിയിലെ ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സെസ്‌കോ ലബിയാസി.

തദവസരത്തില്‍ ഫ്രാന്‍സിസ് പാപ്പായുടെ അഭിനന്ദനവും ആശീര്‍വാദവും അറിയിച്ചു കൊണ്ട്് വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദനാള്‍ പിയെത്ര പരോളിന്‍ അദ്ദേഹത്തിന് സന്ദേശമയച്ചു.

1919 ല്‍ ഇറ്റലിയിലാണ് വക്കാറിനി ജനിച്ചത്. ഇറ്റലിയിലെ മറ്റു പല യുവാക്കളെയും പോലെ വക്കാറിനിയും സൈന്യത്തില്‍ ചേര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യയിലെത്തിയ സൈന്യത്തിന്റെ അംഗമായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് അദ്ദേഹം ജീവനോടെ മടങ്ങിയെത്തി.

അതുവരെ വിഷണ്ണനും നിരാശനമായ ഒരു സുഹൃത്തിനെ വക്കാറിനി പെട്ടെന്നൊരു ദിവസം സന്തോഷവാനായി കണ്ടു. എന്താണ് സന്തോഷത്തിന്റെ കാരണം എന്ന് വക്കാറിനി ആരാഞ്ഞു. താന്‍ പ്ാദ് രേ പിയോയുടെ അടുക്കല്‍ ചെന്ന് കുമ്പസാരിച്ചു എന്ന് അദ്ദേഹം മറുപടി പറഞ്ഞു.

വക്കാറനി ഉടന്‍ തന്നെ പാദ് രേ പിയോയുടെ പക്കലെത്തി കുമ്പസാരിച്ചു. തുടര്‍ന്ന് പിയോ അ്‌ദ്ദേഹത്തിന്റെ സ്ഥിരം കുമ്പസാരക്കാരനായി. പിയോയുടെ ഉപദേശ പ്രകാരം അദ്ദേഹം അന്നാ മരിയ വന്നുച്ചിയെ വിവാഹം ചെയ്തു, അവര്‍ക്ക് 7 മക്കളുണ്ടായി. 4 ആണും 3 പെണ്ണും., എന്നാല്‍ വിവാത്തിന്റെ 18 ാം വര്‍ഷം 1970 ല്‍ ഭാര്യ മരിച്ചു.

പാദ് രേ പിയോയുടെ പ്രവചനം അനുസരിച്ച് 1988 ല്‍ 69ാം വയസ്സില്‍ അദ്ദേഹം പുരോഹിതനായി. വൈകാതെ നാല് ആണ്‍മക്കള്‍ വൈദികരുമായി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles