മതവും സര്‍ക്കാരും രണ്ടായി കാണണമെന്ന് ഫാ. ജോര്‍ജ് പട്ടേരി

കൊല്‍ക്കൊത്ത: മതവും സര്‍ക്കാരും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് നിര്‍ത്തണം എന്നും മതത്തെയും സര്‍ക്കാരിനെയും രണ്ടായി കാണണമെന്നും ഈശോ സഭയുടെ സൗത്ത് ഏഷ്യന്‍ തലവന്‍ ഫാ. ജോര്‍ജ് പട്ടേരി. രാഷ്ട്രീയത്തെയും മതത്തെയും വേര്‍തിരിച്ചു കാണുന്ന പക്വതയാര്‍ന്ന ഒരു മതേതര ഇന്ത്യയാണ് ഇന്നിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മതം സമൂഹത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് തടയാന്‍ മതേതര കാഴ്ചപ്പാട് സഹായിക്കും. യൂറോപ്പില്‍ മതവും സ്റ്റേറ്റും ഒന്നായി കണ്ടിരുന്ന കാലമുണ്ടായിരുന്നു എന്ന് നാം ഓര്‍ക്കണം. അത്തരമൊരു സ്ഥിതി വിശേഷം ഇന്ത്യയില്‍ സംജാതമാകുകയാണ്. ഇവിടെ ഇപ്പോള്‍ മതവും സര്‍ക്കാരും ഒന്നായി തീരുകയാണ്’ ഫാ. പട്ടേരി കുറ്റപ്പെടുത്തി.

കോല്‍ക്കത്ത സെന്റ് സേവ്യഴ്‌സ് കോളേജില്‍ നടന്ന കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു, ഫാ. പട്ടേരി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles