കമ്പി കൊണ്ടു കുത്തിയപ്പോള്‍ തിരുവോസ്തിയില്‍ നിന്ന് രക്തമൊഴുകി

1399 ല്‍ പോളണ്ടിലെ പോസ്‌നാനില്‍ ഒരു വലിയ ദിവ്യകാരുണ്യ അത്ഭുതം നടന്നു. അക്കാലത്ത് കത്തോലിക്ക വിശ്വാസത്തെ എതിര്‍ത്തിരുന്ന ഒരു കൂട്ടം ആളുകള്‍ പോളണ്ടില്‍ ഉണ്ടായിരുന്നു. എല്ലാ ആചാരങ്ങളെയും വിശ്വാസ സംബന്ധമായ എല്ലാ അനുഷ്ടാനങ്ങളെയും എതിര്‍ത്ത് കൊണ്ട് ജീവിച്ചിരുന്ന ഇക്കൂട്ടര്‍ ചേര്‍ന്നാണ് പോളണ്ടിലെ ഡൊമിനിക്കന്‍ ദേവാലയത്തിലെ ദിവ്യകാരുണ്യം മോഷ്ടിക്കാന്‍ ആലോചന നടത്തിയതും അതിനായി ഒരു സ്ത്രീയെ വീട്ടു വേലക്കാരിയുടെ വേഷം കെട്ടിച്ചു കൊണ്ട് ആ ദേവാലയത്തില്‍ എത്തിച്ചതും. പള്ളിയില്‍ നിന്നും തിരുവോസ്തി മോഷ്ടിച്ച അവര്‍ ഒരുമിച്ചു കൂടിയത് ഒരു വീടിന്റെ നിലവറയ്ക്ക് അകത്തായിരുന്നു. അവര്‍ തിരുവോസ്തിയെ അതിഹീനമായി ആക്ഷേപിക്കാനും അവഹേളിക്കാനും തുടങ്ങി. അതില്‍ ഒരാള്‍ കൂര്‍ത്ത കമ്പി കൊണ്ട് തിരുവോസ്തിയില്‍ ആഞ്ഞു കുത്തി. കര്‍ത്താവിന്റെ തിരു ഹൃദയത്തില്‍ നിന്നെന്ന പോലെ അവിടെ നിന്നും രക്തം ചിതറിത്തെറിച്ചു കൊണ്ട് ഒഴുകാന്‍ തുടങ്ങി.

അത്ഭുത പരിഭ്രാന്തിയില്‍ ആയ സംഘം തിരുവോസ്തി ദൂരെ കൊണ്ട് പോയി കളയാന്‍ തീരുമാനിച്ചു. ആ സമയം കൂട്ടത്തില്‍ ഉണ്ടായിരുന്ന അന്ധയായ ഒരു പെണ്‍കുട്ടിക്ക് കാഴ്ച കിട്ടിയത് ശ്രദ്ധിച്ചത് അപ്പോഴാണ്. തിരുവോസ്തിയില്‍ നിന്നും തെറിച്ച രക്തം അവളുടെ കണ്ണുകളില്‍ വീണിരുന്നു. അവര്‍ ഭയന്ന് തിരുവോസ്തി പട്ടണത്തിനു പുറത്തുള്ള ഒരു കുറ്റിക്കാട്ടില്‍ കൊണ്ട് പോയി വലിച്ചെറിഞ്ഞു കളഞ്ഞു. ആ സമയം അത് വഴി കടന്നു പോയ ഒരാള്‍ അവിടെ അസാധാരണമായ പ്രകാശം കണ്ടു അകത്തേക്ക് ചെന്ന് നോക്കിയപ്പോള്‍ കണ്ടത് അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ദിവ്യകാരുണ്യമാണ്.

തുടര്‍ന്ന് സ്ഥലത്തെ മെത്രാന്‍ അവിടെ എത്തുകയും തിരുവോസ്തി വീണ്ടെടുക്കുകയും ചെയ്തു. ആ ദിവ്യകാരുണ്യം ഇപ്പോഴും സെന്റ്.മേരീ മഗദ്‌ലേന ദേവാലയത്തില്‍ സൂക്ഷിച്ചു വച്ചിരിക്കുന്നു. ദേവാലയത്തില്‍ നടത്തുന്ന പ്രദക്ഷിണങ്ങള്‍ക്ക് ഇപ്പോഴും ആരാധിച്ചു വരുന്നത് അന്ന് അത്ഭുതമായി മാറിയ ഈ ദിവ്യകാരുണ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles