പരാഗ്വേയില്‍ തിരുവോസ്തി റോസാദലങ്ങളായി മാറി

പരാഗ്വേയിലെ പെഡ്രോ യുവാന്‍ കബാല്ലെറോയില്‍ ഒരു ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. വാലേ പുക്കുവിലെ വിര്‍ജിന്‍ ഡി ലാസ് മെര്‍സിഡസ് ഇടവകയിലെ ഫാ. ഗുസ്താവോ പാലാസിയോസാണ് ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ചത്.

രോഗിണിയായ ഒരു സ്ത്രീക്ക് ദിവ്യകാരുണ്യം കൊടുക്കാനായി കുസ്‌തോദി തുറന്നപ്പോള്‍ അതില്‍ ജലമയമായ പര്‍പ്പിള്‍ നിറമുള്ള വസ്തു കാണപ്പെട്ടു. അത് രക്തമല്ലായിരുന്നു, അതിന് റോസാപ്പൂക്കളുടെ സുഗന്ധമായിരുന്നു, ഫാ. ഗുസ്താവോ പറയുന്നു.

ഈ പ്രതിഭാസത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്താന്‍ ഇത് റോമിലെ ശാസ്ത്ര ഗവേഷകര്‍ക്ക് അയച്ചു കൊടുക്കും എന്നും അദ്ദേഹം പറഞ്ഞു.

ഔവര്‍ ലേഡി ഓഫ് മിസ്റ്റിക്കല്‍ റോസിനോട് പ്രത്യേക ഭക്തി പുലര്‍ത്തുന്നവളാണ് ആ രോഗിണിയായ സ്ത്രീ. എല്ലാ ചൊവ്വാഴ്ചകളിലും മൗതിക റോസ്സാപ്പൂവിന്റെ റാണിയോട് ആ കുടുംബം മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles