ഭൂമികുലുക്കം; അല്‍ബേനിയയെ ആശ്വസിപ്പിച്ച് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി; നവംബര്‍ 26 നുണ്ടായ അതിശക്തമായ ഭൂമികുലുക്കത്തിന് ഇരയായവര്‍ക്കായ് ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. 25 പേര്‍ മരിക്കുകയും 600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ തകര്‍ന്ന കല്ലുകള്‍ക്കടിയില്‍ പെട്ടുകിടക്കുന്നുണ്ടെന്നാണ് കണക്ക്.

നവംബര്‍ 27ന്് അല്‍ബേനിയന്‍ പ്രസിഡന്റിന് അയച്ച സമാശ്വാസ സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ അനുശോചനം അറിയിച്ചത്. പാപ്പായ്ക്കു വേണ്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിനാണ് ടെലിഗ്രാം സന്ദേശം അയച്ചത്.

‘മരിച്ചവരുടെ ആത്മാക്കളെ ദൈവത്തിന്റെ കാരുണ്യത്തിന് സമര്‍പ്പിച്ചു കൊണ്ട് പാപ്പാ പ്രാര്‍ത്ഥിക്കുന്നു. മുറിവേറ്റവരെ തന്റെ ആത്മീയ സാമീപ്യം കൊണ്ടു സമാശ്വസിപ്പിക്കുന്നു’ സന്ദേശത്തില്‍ പറയുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles