അമേരിക്കന്‍ വൈസ് പ്രസിഡന്റും മാര്‍പാപ്പായും തമ്മില്‍ പ്രോലൈഫ് ചര്‍ച്ച

വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍ ജീവന്റെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് ഫോര്‍ ലൈഫ് നടക്കുന്ന വേളയില്‍ ഫ്രാന്‍സിസ് പാപ്പാ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി കൂടിക്കാഴ്ച നടത്തി. കത്തോലിക്കാ സഭയുടെ പ്രോ ലൈഫ് ഉദ്യമങ്ങളായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.

‘ഫ്രാന്‍സിസ് പാപ്പായോടൊപ്പം സമയം ചെലവഴിക്കാനായത് വലിയൊരു അനുഗ്രമായി ഞാന്‍ കാണുന്നു.’ കൂടിക്കാഴ്ചയ്ക്കു ശേഷം പെന്‍സ് പറഞ്ഞു. പ്രത്യേകിച്ച് മാര്‍ച്ച് ഫോര്‍ ലൈഫ് എന്ന മഹാസംഭവം അമേരിക്കയില്‍ നടക്കുമ്പോള്‍ തന്നെ മാര്‍പാപ്പയുമായി സംസാരിക്കാന്‍ കഴിഞ്ഞത് തന്റെ ആഹ്ലാദം ഇരട്ടിയാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

1973 മുതല്‍ ജീവന്റെ മൂല്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ശക്തമായ ഒരു കോട്ടയായി നിലകൊണ്ടത് യുഎസിലെ സഭയാണ് എന്ന പെന്‍സ് പറഞ്ഞു. അമേരിക്കയില്‍ അനേകം യുവാക്കള്‍ അനുദിനം പ്രോലൈഫ് മനോഭാവം സ്വീകരിക്കുന്നത് വളരെ പ്രത്യാശാകരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles