രൂപതയും അതിരൂപതയും തമ്മിലുള്ള വ്യത്യാസം അറിയാമോ?

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് എപ്പോഴും കേള്‍ക്കുന്ന രണ്ടു പേരുകളാണ് രൂപതയും അതിരൂപതയും. ഇംഗ്ലീഷില്‍ രൂപതയ്ക്ക് Diocese എന്നും അതിരൂപതയ്ക്ക് Archdiocese എന്നുമാണ് പേരുകള്‍. ഇവ തമ്മിലുള്ള വ്യത്യാസം അറിയാമോ?

രൂപത എന്നാല്‍ ലളിതമായി പറഞ്ഞാല്‍ ഒരു നിശ്ചിത ഭൂപ്രദേശത്തുള്ള എല്ലാ ഇടവകകളും അവയുടെ ആത്മീയ മേല്‍നോട്ടം വഹിക്കുന്ന ഇടയനായ മെത്രാനും അടങ്ങിയതയാണ്.

അതിരൂപത അഥവാ Archdiocese എന്ന വാക്കിന്റെ ഉത്ഭവം തലവന്‍ അഥവാ ഭരണകര്‍ത്താവ് എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ്. അതിന്റെ അര്‍ത്ഥം ഒരു വലിയ നഗരമോ വലിയ കത്തോലിക്കാ ജനസംഖ്യയോടു കൂടിയ വിപുലമായ ഒരു സ്ഥലമോ ഉള്‍ക്കൊള്ളുന്ന രൂപത എന്നാണ്. ഒരു പ്രദേശത്തെ ഏറ്റവും വലിയ രൂപതയുടെ തലവനെ മെത്രാപ്പോലീത്ത ആര്‍ച്ച്ബിഷപ്പ് എന്നും അറിയപ്പെടുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles