ഗുരുതര മുറിവുകളോടെ സെമിനാരിക്കാരിലൊരാള്‍ മോചിതരായി

കഡുന: നൈജീരിയയില്‍ തീവ്രവാദികള്‍ പിടിച്ചു കൊണ്ടു പോയ 4 സെമിനാരി വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഗുരുതരമായ ക്ഷതങ്ങളോടെ മോചിതനായി. ബാക്കിയുള്ള മൂന്നു പേര്‍ ഇപ്പോഴും അക്രമികളുടെ തടവിലാണ്. 10 ദിവസം മുമ്പാണ് സെമിനാരിക്കാരെ തട്ടിക്കൊണ്ടു പോയത്.

മോചിനായ സെമിനാരിക്കാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അദ്ദേഹം ഇപ്പോള്‍ നൈജീരിയയിലെ കഡുനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ മുറിവുകള്‍ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല.

‘തട്ടിക്കൊണ്ടു പോയ നിമിഷം മുതല്‍ അക്രമികളെ ചെറുത്തു നില്‍ക്കുകയും അവരുടെ ചൊല്‍പടിക്ക് നല്‍ക്കാതിരിക്കുകയും ചെയ്ത വ്യക്തിയാണ് രക്ഷപ്പെട്ട സെമിനാരിക്കാരന്‍.’ സെമിനാരിക്കാരെ തട്ടിക്കൊണ്ടു പോയ ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയിലെ ഒരു അന്തേവാസി പറഞ്ഞു. ‘അതിനാള്‍ അയാളെ അവര്‍ ക്രൂരമായി മര്‍ദിക്കുകയും ശരീരത്തിന്റെ പല ഭാഗങ്ങളിലും ഒടിവ് സംഭവിക്കുകയും ചെയ്തു’

ജനുവരി 18ന് നൈജീരിയയിലെ കഡുന-അബുജ ഹൈവേയില്‍ ഉപേക്ഷപ്പെട്ട നിലയിലാണ് ഈ സെമിനാരിക്കാരനെ കണ്ടത്. അതു വഴി കടന്നു പോയ മോട്ടോര്‍ വാഹന യാത്രക്കാരാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഒരു പക്ഷേ, ആ സെമിനാരിക്കാരന്‍ തടവില്‍ കിടന്ന് മരിച്ചു പോകും എന്നു തോന്നിയാതിനാലാകണം അവര്‍ ഉപേക്ഷിച്ചത് എന്ന് അധികാരികളില്‍ ഒരാള്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles