ഇന്നത്തെ വിശുദ്ധദിനം: മേരി മേജര്‍ ബസിലിക്കയുടെ പ്രതിഷ്ഠ

നാലാം നൂറ്റാണ്ടില്‍ ലിബേരിയുസ് പാപ്പായുടെ കല്‍പന പ്രകാരമാണ് മേരി മേജര്‍ ബസിലിക്ക ആദ്യമായി പണി കഴിച്ചത്. 431 എഡിയില്‍, എഫേസോസ് കൗണ്‍സില്‍ മറിയത്തെ ദൈവമാതാവ് പ്രഖ്യാപിച്ചതിന് പിന്നാലെ സിക്‌സ്തുസ് മൂന്നാമന്‍ പാപ്പാ അത് പുതുക്കി പണിതു. ദൈവമാതാവിന്റെ വണക്കത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ദേവാലയമാണ് മേരി മേജര്‍ ബസിലിക്ക. പാട്രിയാര്‍ക്കല്‍ കത്തീഡ്രലുകള്‍ എന്നറിയപ്പെടുന്ന നാല് റോമന്‍ ബസിലിക്കകളില്‍ ഒന്നാണ് ഇത്.

1969 വരെ ഈ തിരുനാള്‍ മഞ്ഞു മാതാവിന്റെ ദേവാലയ പ്രതിഷ്ഠ എന്നാണ് അറിയപ്പെട്ടിരുന്നത്. ഐതിഹ്യം അനുസരിച്ച്, ലിബേരിയുസ പാപ്പായുടെ കാലത്ത് റോമന്‍ പട്രീഷ്യനായ ജോണും ഭാര്യയും തങ്ങളുടെ സ്വത്ത് പരിശുദ്ധ കന്യകയ്ക്ക് ദാനം ചെയ്യും എന്ന് തീരുമാനിച്ചു. തങ്ങള്‍ എപ്രകാരമാണ് ഈ പ്രതിജ്ഞ നിറവേറ്റേണ്ടതെന്ന് അവര്‍ മാതാവിനോട് പ്രാര്‍ത്ഥനയില്‍ ചോദിച്ചു. അതിന്റെ ഫലമായി ആഗസ്റ്റ് 5 ാം തീയതി റോമില്‍ വേനല്‍ക്കാലം തീവ്രമായി നില്‍ക്കവേ എസ്‌ക്വിലിന്‍ കുന്നിന്റെ മേല്‍ രാത്രിയില്‍ മഞ്ഞു പെയ്തു. മാതാവ് നല്‍കിയ ദര്‍ശനം അനുസരിച്ച് ആ സ്ഥലത്ത് മാതാവിന്റെ സ്തുതിക്കായി അവര്‍ ഒരു ബസിലിക്ക പണികഴിപ്പിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles