ഇന്നത്തെ തിരുനാള്‍: വി. പത്രോസിന്റെയും പൗലോസിന്റെയും ദേവാലയ പ്രതിഷ്ഠ

ക്രൈസ്ത സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധമായ ദേവാലയമാണ് സെന്റ്. പീറ്റേഴ്‌സ് ബസിലിക്ക. എളിയ തുടക്കത്തില്‍ നിന്നാണ് ഇന്ന് കാണുന്ന പ്രൗഢഗംഭീരമായ ബസിലിക്ക ഉയര്‍ന്നു വന്നത്. വി. പത്രോസിന്റെ കബറിടത്തിങ്കല്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയിരുന്ന സ്ഥലത്ത് ഏഡി 319 ല്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ബസിലിക്ക പണികഴിപ്പിച്ചത്. പല തവണ പുതുക്കി പണിതെങ്കിലും അത് നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പൊളിഞ്ഞു വീഴാറായി. 1506 ല്‍ ജൂലിയസ് രണ്ടാമന്‍ പാപ്പായുടെ കല്പനപ്രകാരം പുതിയ ബസിലിക്ക പണിതു. വി. പൗലോസ് ശിരച്ഛേദം ചെയ്യപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ട്രെ ഫൊണ്ടെയ്ന്‍ എന്ന സ്ഥലത്ത് സെന്റ് പോള്‍സ് ബസിലിക്ക സ്ഥിതി ചെയ്യുന്നു. സെന്റ് പീറ്റേഴ്‌സ് നിര്‍മിക്കപ്പെടും വരെ ഇതായിരുന്നു റോമിലെ ഏറ്റവും വലിയ ദേവാലയം.

വി. പത്രോസേ, വി. പൗലോസേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles