സുഡാനില്‍ മൂന്ന് പള്ളികള്‍ രണ്ടു തവണ അഗ്നിക്കിരയാക്കി

ഖാര്‍ത്തൂം (സുഡാന്‍): ഡിസംബറില്‍ കത്തിക്കുകയും വീണ്ടും പണിതുയര്‍ത്തുകയും ചെയ്ത മൂന്ന് ക്രിസ്തീയ ദേവാലയങ്ങള്‍ വീണ്ടും കഴിഞ്ഞ ദിവസം അഗ്നിക്കിരയാക്കി.

തീയിട്ടു നശിപ്പിച്ച പള്ളികളില്‍ ഒന്ന് ഒരു കത്തോലിക്കാ പള്ളിയും മറ്റുള്ളവ ഒരു ഓര്‍ത്തഡോക്‌സ് പള്ളിയും ഒരു സുഡാന്‍ ഇന്റേണല്‍ പള്ളിയുമാണെന്ന് മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 28 നാണ് ആദ്യം തീയിട്ടത്. പിന്നീട് താല്ക്കാലികമായ പണിതുയര്‍ത്തിയ പള്ളികള്‍ ജനുവരി 16 ന് വീണ്ടും കത്തിക്കുകയായിരുന്നു. പോലീസ് സംഭവം അന്വേഷിക്കുകയോ അക്രമ സംഭവങ്ങള്‍ തടയാന്‍ നടപടി എടുക്കുകയോ ചെയ്തില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

സംഭവത്തെ മനുഷ്യാവകാശ സംഘടനകള്‍ അപലപിക്കുകയും മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് നടന്നതെന്ന് പ്രസ്താവിക്കുകയും ചെയ്തു.

എന്നാല്‍ രണ്ടു തവണ ആക്രമണത്തിന് വിധേയമായത് ഒരു പള്ളി മാത്രമാണെന്ന് സുഡാനീസ് റിലിജിയസ് അഫയേഴ്‌സ് മന്ത്രി നാസര്‍ അല്‍ ദിന്‍ മുേ്രഫ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles