ക്രിസ്മസിനെ കുറിച്ച് മാര്‍പാപ്പമാര്‍

‘സന്തോഷം, പ്രാര്‍ത്ഥന, കൃതജ്ഞത എന്നീ മൂന്നു മാര്‍ഗങ്ങളിലൂടെ ക്രിസ്മസിന്റെ യഥാര്‍ത്ഥ അനുഭവം സ്വന്തമാക്കൂ!’ ഫ്രാന്‍സിസ് പാപ്പാ

‘പുല്‍ക്കൂട്ടിലെ എളിയ അവസ്ഥയില്‍ നിന്ന് പ്രകാശം ചൊരിയുന്ന ദിവ്യശിശുവിനെ ധ്യാനിച്ചു കൊണ്ട് നമുക്ക് എളിമയുടെയും ആര്‍ദ്രതയുടെയും നന്മയുടെയും സാക്ഷികളാകാം’
ഫ്രാന്‍സിസ് പാപ്പാ

‘പുല്‍ക്കുടിലിന് മുന്നില്‍ നില്‍ക്കുമ്പോള്‍ നാം തിരിച്ചറിയുന്നു, ജീവന്റെ ഭക്ഷണം ലൗകികമല്ലെന്നും അത് സ്‌നേഹമാണെന്നും. ആര്‍ത്തിയല്ല, പരസ്‌നേഹമാണെന്നും, പൊങ്ങച്ചമെല്ലെന്നും ലാളിത്യമാണെന്നും’
ഫ്രാന്‍സിസ് പാപ്പാ

‘ജോസഫിനെ പോലെ നാം നിശബ്ദതയ്ക്ക് ഇടം കൊടുക്കുമെങ്കില്‍, മേരിയെ പോലെ ഇതാ ഞാന്‍ എന്നു പറയുമെങ്കില്‍, യേശുവിനെ പോലെ ഏകാന്തത അനുഭവിക്കുന്നവരോടൊപ്പം നില്‍ക്കുമെങ്കില്‍, ഇടയന്മാരെ പോലെ നാം നമ്മുടെ ഇടം ഉപേക്ഷിച്ച് യേശുവിന്റെ പക്കലേക്ക് പോകുമെങ്കില്‍ അവിടെയാണ് ക്രിസ്മസ്.’
ഫ്രാന്‍സിസ് പാപ്പാ

‘സ്വാതന്ത്ര്യവും സമാധാനവും തേടുന്ന ജനതതിക്കു വേണ്ടിയാണ് യേശു ജനിച്ചത്. പാപം മൂലം ഭാരപ്പെടുന്ന ഏവര്‍ക്കും വേണ്ടിയാണ് അവിടുന്ന് ജനിച്ചത്. രക്ഷ തേടുന്നവര്‍ക്കും പ്രത്യാശയ്ക്കായി ദാഹിക്കുന്നവര്‍ക്കും വേണ്ടിയാണ് യേശു പിറന്നത്.’
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ

‘ജീവിതം നിത്യഹരിതമാണെന്നാണ് ക്രിസ്മസ് ട്രീ നല്‍കുന്ന സന്ദേശം. ലൗകിക വസ്തുക്കള്‍ സ്വന്തമാക്കുമ്പോഴല്ല, നാം നല്‍കുമ്പോഴാണ് ജീവിതം നിത്യഹരിതമാകുന്നത്. സൗഹൃദത്തിലും ആത്മാര്‍ത്ഥമായ വാത്സല്യത്തിലും സഹോദരങ്ങളെ സഹായിക്കുന്നതിലും ക്ഷമയിലും പങ്കുവയ്ക്കുന്ന സമയത്തിലും ശ്രവണത്തിലുമാണത്.’

‘സ്‌നേഹത്തില്‍ തന്നോടു ചേരാന്‍ ദൈവം ഇപ്പോഴും നമുക്കായി കാത്തു നില്‍ക്കുന്നു. നമ്മളും സ്‌നേഹിക്കുന്ന ജനമാകാന്‍ വേണ്ടിയും ഭൂമിയില്‍ ശാന്തി നിറയാന്‍ വേണ്ടിയും അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു.’
ബെനഡിക്ട് പതിനാറാമാന്‍ പാപ്പാ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles