ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു

ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ള്ളി​ക​ളും അ​സോ​സി​യേ​ഷ​നു​ക​ളും സം​യു​ക്ത​മാ​യി ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. ക്രി​സ്മ​സ് ക​രോ​ൾ, ക്രി​സ്തീ​യ നൃ​ത്ത​ങ്ങ​ൾ, ക്രി​സ്മ​സ് സ​ന്ദേ​ശം, മ​റ്റു വി​വി​ധ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​കൊ​ണ്ട് നി​റ​പ്പ​കി​ട്ടാ​ർ​ന്ന പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ ബി​ഷ​പ്പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് ക്രി​സ്തു​മ​സ് സ​ന്ദേ​ശം ന​ൽ​കി. ക്രി​സ്തു​വി​ന്‍റെ സ​ന്ദേ​ശം മ​റ്റു ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​ൻ ഈ ​ക്രി​സ്മ​സ് കാ​ല​ത്ത് ന​മു​ക്ക് സാ​ധി​ക്ക​ണ​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ളം, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, പ​ഞ്ചാ​ബ്, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണ്ണാ​ട​കം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ള്ളി​ക​ളും, അ​സോ​സി​യേ​ഷ​നു​ക​ളും ചേ​ർ​ന്നു വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​ശി​ഷ്ടാ​തി​ഥി​ക​ളെ​ക്കൊ​ണ്ട് തി​ങ്ങി നി​റ​ഞ്ഞ ആ​ഘോ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ സു​ധാ​ക​ർ ദെ​ലേ​ല അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. യു​എ​സ് കോ​ണ്‍​ഗ്ര​സ്മാ​ൻ രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി, കോ​ണ്‍​ഗ്ര​സ്മാ​ൻ ഷോ​ണ്‍ കാ​സ്റ്റ​ണ്‍, മേ​യ​ർ റോം ​ഡേ​ലി, ഷാം​ബ​ർ​ഗ് ടൗ​ണ്‍​ഷി​പ്പ് ട്ര​സ്റ്റി നി​മേ​ഷ് ഗാ​യ​തി, സെ​ന​റ്റ​ർ ലോ​റ എ​ൽ​മാ​ൻ എ​ന്നി​വ​ർ ക്രി​സ്മ​സ് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി. സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ് എ​ല്ലാ​വി​ശി​ഷ്ടാ​തി​ഥി​ക​ളേ​യും സ​ദ​സി​നേ​യും സ്വാ​ഗ​തം ചെ​യ്തു.

ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യി കീ​ർ​ത്തി​കു​മാ​ർ രാ​വു​റി​യും, ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ലും വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ അ​വാ​ർ​ഡു​ക​ളും ത​ദ​വ​സ​ര​ത്തി​ൽ ന​ൽ​കു​ക​യു​ണ്ടാ​യി. ഷി​ക്കാ​ഗോ സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ചി​ലെ മു​പ്പ​തോ​ളം പേ​ർ അ​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ വ​ർ​ണ​ശ​ബ​ള​മാ​യ ക്രി​സ്മ​സ് ക​രോ​ൾ ഏ​വ​രു​ടേ​യും പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി. സ്വാ​ദി​ഷ്ട​മാ​യ ക്രി​സ്മ​സ് ഡി​ന്ന​റോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles