ക്രിസ്തു വിഭജിക്കപ്പെടരുതേ

~ ചെറിയാന്‍ കവലയ്ക്കല്‍ ~

 

”പരിശുദ്ധാകത്മാവില്ലാത്തവരും കേവലം ലൗകീകരുമായ ഇവരാണ്
ഭിന്നിപ്പുണ്ടാക്കുന്നത്.എന്നാല്‍ പ്രിയപ്പെട്ടവരേ, നിങ്ങള്‍ പരിശുദ്ധാത്മാവി
ല്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍
അഭിവൃദ്ധി പ്രാപിക്കുവിന്‍”. (യുദാ: 1920) തിരുവചന വെളിപ്പെടുത്ത
ലുകളെ, ലോകചരിത്രവുമായി സമന്വയിപ്പിച്ചാല്‍ ഏതാണ്ട് ക്രിസ്തുവര്‍ഷം ഇരു
പത്തി ഏഴിനും മുപ്പതിനും മദ്ധ്യേയുള്ള ഒരു പന്തക്കൂസ്താ ദിനത്തില്‍, പ്രാര്‍ത്ഥനാ
നിരതരായിരുന്ന പരിശുദ്ധ അമ്മയുടെയും അസ്‌തോലാരുടെയും മേല്‍ അഗ്‌നി
രൂപേണ പറന്നിറങ്ങി വന്നുവസിച്ച പരിശുദ്ധാത്മാവിനാല്‍ തിരുസഭ ഔദ്യോഗികമായി
ഉദ്ഘാടനം ചെയ്യപ്പെട്ടു എന്ന് മനസ്സിലാവും. വിവിധ ഭാഷകള്‍ സംസാരിച്ചിരുന്ന ചിതറിക്ക
ട്ടെ ജനവിഭാഗങ്ങളില്‍ ഒരു പുനരൈക്യ പ്രക്രിയ പൂര്‍ത്തിയാക്കപ്പെട്ടു.

നവീനമായ ഒരു ആശയ വിനിമയ സംവീധാനത്തിന് തുടക്കം കുറിക്കപ്പെട്ടു. ”ആത്മാവു
കൊടുത്ത ഭാഷണ വരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍
തുടങ്ങി”(അ: 2:4). തികച്ചും അസംഭവ്യമായ ഒരു കാര്യം നടപ്പില്‍ വരിക അത്ഭുതം
തന്നെ. ഒരു പക്ഷേ യേശു പ്രവര്‍ത്തിച്ച മറ്റേതൊരു അത്ഭുതങ്ങളേക്കാളും ശ്രേഷ്ടമായ
വ, വിശുദ്ധ കുര്‍ബ്ബാനാ സ്ഥാപനവും തിരുസഭാസ്ഥാപനവും ആണ്. ഇതു
രണ്ടും നടന്നത് ഒരേ സെഹിയോന്‍ ശാലയുടെ പശ്ചാത്തലത്തിലും. അത് ഒരു കേവല
യാദൃശ്ചിക സംഭവമല്ല, മറിച്ച്, ലോകസ്ഥാപനം മുതല്‍ ദൈവമൊരുക്കിയ ഒരു
മഹനീയ പദ്ധതിയുടെ ഭാഗമാണ് എന്നു കരുതണം.

ഓരേ സമയം വിവിധ ഭാഷകളില്‍ സംസാരിക്കുക! അതും ഗലീലിയ പ്രദേശത്തെ
പ്രാദേശിക അരമായ ഭാഷ മാത്രം സംസാരിക്കുന്ന, വിദ്യാഹീനരായ സാധാരണ
പാവട്ടെ മുക്കുവര്‍. അസ്‌തോല ഗണത്തില്‍ ഗ്രീക്കുഭാഷ കൂടി വശമായിരുന്ന ഒരാള്‍
പീലിാേസ് മാത്രമാണ് എന്ന് കരുതണം. തിരുവചനാടിസ്ഥാനത്തില്‍ വിലയിരത്തിയാ
ല്‍ ഗ്രീക്കുകാര്‍ മറ്റ് അസ്‌തോലാരുമായി ആശയവിനിമയം നടത്തിയത്
ഫീലിപ്പോസ് വഴിയാണ് എന്നു കാണാം ”തിരുനാളില്‍ ആരാധിക്കാന്‍ വന്നവരില്‍
ഏതാനും ഗ്രീക്കുകാരും ഉണ്ടായിരുന്നു. ഇവര്‍ ഗലീലിയായില്‍ ബദ്‌സെയ്ദായില്‍
നിന്നുള്ള ഫിലാേസിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: പ്രഭോ, ഞങ്ങള്‍ യേശുവിനെ
കാണാന്‍ ആഗ്രഹിക്കുന്നു” (യോഹ: 12:2122). മറ്റുള്ളവരെല്ലാം തന്നെ, ബഹുഭാഷാ
പ്രയോഗവൈഭവം ഉള്ളവര്‍ ആയിരുന്നില്ല എന്നത് വ്യക്തം. എന്നാല്‍, ആളഹാവിന്റെ
അഭിഷേകത്താല്‍ ശക്തി ധരിച്ച പത്രോസിന്റെ പ്രസംഗം പതിനഞ്ചില്‍പരം നാട്ടുരാ
ജ്യങ്ങളില്‍ നിന്നോ, പ്രവിശ്യകളില്‍ നിന്നോ ജറുസലേമില്‍ ആരാധന നടത്താന്‍
എത്തിയ ജനം താന്താങ്ങളുടെ പ്രാദേശിക നാട്ടുഭാഷയില്‍ ഒരേ സമയം ശ്രവിച്ചു
എന്നതിലൂടെ, നവീനമായ, ഒരാശയവിനിമയ സംവിധാനത്തിനു തുടക്കം കുറിക്കട്ടെു
എന്ന് അനുമാനിക്കണം.” ആരവം ഉണ്ടായാേള്‍ ജനം ഒരുമിച്ച് കൂടുകയും തങ്ങളോരോരു
ത്തരുടെയും ഭാഷകളില്‍ അസ്‌തോലാര്‍ സംസാരിക്കുന്നത് കേട്ട് അത്ഭുതെടു
കയും ചെയ്തു”(അപ്പ 2:6). അതായത് മുന്‍പൊരിക്കല്‍ ഭിന്നിപ്പിക്കട്ടെ ഭാഷയുടെ
പുനരേകീകരണം സാധിതമായിരിക്കുന്നു. ഒരു പുനരൈക്യ പ്രക്രിയ, ഇതാണ്
പരിശുദ്ധാത്മാവു വഴി സഭാസ്ഥാപനത്തിലൂടെ പൂര്‍ത്തീകരിക്കെട്ടത്. ”അവര്‍ ഏക
മനസ്സോടെ താല്പര്യപൂര്‍വം ദേവാലയത്തില്‍ ഒന്നിച്ചു കൂടുകയും ഭവനം തോറും അം
മുറിക്കുകയും ഹൃദയ ലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍
പങ്കുചേരുകയും ചെയ്തു” (അപ്പ 2:46).

ഭിന്നിക്കാന്‍ ഉണ്ടായ കാരണം:
” നമുക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഭാഷ പരസ്പരം ഗ്രഹിക്കാനാവാത്ത വിധം
ഭിന്നിപ്പിക്കാം.” (ഉല്‍പ 11:7) ഒരു സംസ്‌ക്കാരവും ഭാഷയും നിലനിന്നിരുന്ന കാലത്ത്
ബുദ്ധിവികാസം ലഭിച്ച മനുഷ്യന്‍ ഗവേഷണ കുതുകികളാവുകയും പുതിയ കണ്ടു
പിടുത്തങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ”അങ്ങനെ കല്ലിനുപകരം ഇഷ്ടി
കയും കുമ്മായത്തിനു പകരം കളിമണ്ണും അവര്‍ ഉപയോഗിച്ചു”(ഉല്‍പ :11;3) തങ്ങളുടെ
കണ്ടുപിടുത്തങ്ങള്‍, യഥാര്‍ത്ഥത്തില്‍ ദൈവദാനമായ കഴിവുകള്‍ കൊണ്ട് സംഭവിച്ച
തെങ്കിലും സ്വന്തം മിടുക്കു കൊണ്ടാണ് എന്ന് കരുതി അഹങ്കാരികളായവര്‍, ദൈവത്തെ
വെല്ലുവിളിച്ച്, ദൈവത്തോടുള്ള സമാനത പ്രഖ്യാപിക്കാം എന്ന മൂഢ ചിന്തയാള്‍
ബാബേല്‍ ഗോപുര നിര്‍മ്മാണത്തിന് വട്ടം കൂട്ടി ”അവര്‍ പരസ്പരം പറഞ്ഞു നമുക്ക്
ഒരു പട്ടണവും ആകാശം മുട്ടുന്ന ഒരു ഗോപുരവും തീര്‍ത്ത് പ്രശസ്തി
നിലനിര്‍ത്താം” (ഉല്‍ 11: 4).

അഹങ്കാരം വീഴ്ചകളുടെ മുന്നോടിയാണ് എന്നറിയാവുന്ന
അനന്ത ബോധജ്ഞാനത്തിന്റെ ഉടമയായ ദൈവം, ഗോപുര നിര്‍മ്മാണത്തിന്റെ
പൊള്ളത്തരം ഗ്രഹിച്ച്, ജനത്തെ, സംഭവിക്കാവുന്ന ദുരന്തത്തില്‍ നിന്നും മോചിിക്കാന്‍
സ്വീകരിച്ച വഴിയാണ്, ഭാഷ ഭിന്നിപ്പിക്കലിലൂടെ ദൃശ്യമാവുക. അതുവഴി ആശയ വിനിമയം
അസാധ്യമായാേള്‍ ഗോപുര നിര്‍മ്മാണ പദ്ധതി ഉപേക്ഷിച്ച് അവര്‍ ഭൂമുഖമാകെ
ചിതറി പാര്‍ത്തു. ”അങ്ങനെ കര്‍ത്താവ് അവരെ ഭൂമുഖത്തെല്ലാം ചിതറിച്ചു. അവര്‍
പട്ടണം പണി ഉപേക്ഷിച്ചു”(ഉല്‍ 11:8). ദൈവമക്കളുടെ സുരക്ഷിത ജീവിതത്തില്‍
ബദ്ധശ്രദ്ധാലുവായ ദൈവം, തക്കസമയത്ത് ഉചിതമായ പ്രവൃത്തികളിലൂടെ സംരക്ഷണം
നല്‍കുമെന്നും, ചില പ്രതിസന്ധികളൊന്നും തന്നെ, ശാപലക്ഷണങ്ങളല്ലെന്നും
ലഭ്യമാകേണ്ട ശ്രേഷ്ടാനുഗ്രഹങ്ങളിലേക്കു നമ്മെ ഒരുക്കുന്ന ദൈവീക പദ്ധതിയുടെ
ഭാഗമാണ് അവയെന്നു നമ്മെ ബോദ്ധ്യെപ്പെടുത്താന്‍ ഈ സംഭവം പര്യാപ്തമാണ്.
”അവിടുന്നു നമ്മെ ചീന്തിക്കളഞ്ഞു: അവിടന്നു തന്നെ സുഖപ്പെടുത്തും. അവിടുന്നു
നമ്മെ പ്രഹരിച്ചു. അവിടന്നു തന്നെ മുറിവുകള്‍ വച്ചുകെട്ടും.”(ഹോസിയ 6:1) ദൈവം
തന്നെ മനുഷ്യ സുരക്ഷിതത്വത്തിനായി ഭാഷ ഭിന്നിപ്പിക്കലിലൂടെ ഏല്പിച്ച മുറിവുണ
ക്കാന്‍ ഒരുക്കിയ ബൃഹത്പദ്ധതി, ഉല്‍പത്തി പന്ത്രണ്ടില്‍ ആരംഭിച്ചു.

അബ്രഹാമിന്റെ വിളിയിലൂടെ തുടക്കം കുറിച്ച് യേശുവില്‍ പൂര്‍ത്തിയായ പദ്ധതി. യേശുവിന്റെ
പീഢാസഹനം, കുരിശുമരണം, ഉത്ഥാനം ഇവകളിലൂടെ, സാര്‍വ ലൗകിക രക്ഷാകര
പ്രവര്‍ത്തനങ്ങള്‍ അവിടുന്ന് പൂര്‍ണ്ണതയിലെത്തിച്ചു. പരിശുദ്ധാത്മാഭിഷേകത്താല്‍
ഭിന്നതയുടെ വിടവുകള്‍ നീക്കി, പുനരൈക്യം നടപ്പിലാക്കി. അങ്ങനെ തിരുസഭാസ്ഥാ
പനം ഐക്യത്തിന്റെ പുതുവഴിയായി മാറി. ഇത് പത്രോസിന്റെ ഉറുള്ള വിശ്വാസമാ
കുന്ന പാറമേല്‍ അസ്‌തോലാരും പ്രവാചകാരുമാകുന്ന അടിസ്ഥാനശിലകളില്‍,
ക്രിസ്തുവാകുന്ന മൂക്കല്ലില്‍ കേന്ദ്രീകരിച്ച് പടുത്തുയര്‍ത്തട്ടെ ആത്മീയ സൗധമാണ്.
”അപ്പസ്‌തോലാരും പ്രവാചകാരുമാകുന്ന അടിത്തറമേല്‍ പടുത്തുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍.
ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്” (എഫേ:2:20).

” അസത്യം പറഞ്ഞു കൂട്ടുന്ന കള്ളസാക്ഷി, സഹോദരര്‍ക്കിടയില്‍ ഭിന്നത
വിതയ്ക്കുന്നവന്‍.” (സുഭ: 6:19) ഭിന്നത സാത്താന്റെ പ്രവൃത്തിയാണ്. ദൈവിക
സ്വഭാവത്തിന് വിരുദ്ധമായ പ്രബോധനങ്ങള്‍ ആലങ്കാരിക ശൈലിയില്‍ തന്നെ അവതരി
പ്പിച്ച് വാചാലതയോടെ പഠിപ്പിച്ച് സഭാകൂട്ടായ്മയില്‍ ഭിന്നിുണ്ടാക്കാന്‍, ഉന്നതസ്ഥാ
നീയരൊേലും ഉപകരണങ്ങളാക്കാന്‍ ഇവന്‍ ശ്രമിച്ചുകൊണ്ടിരിക്കും. സ്വാര്‍ത്ഥമോഹങ്ങളും
ലൗകികവ്യഗ്രതകളുമുള്ള ദര്‍ബലമനസ്‌കര്‍ ഇത്തരം പ്രബോധങ്ങള്‍ കേട്ട് വശംവ
ദരായി സഭാഗാത്രത്തില്‍ നിന്നും വേര്‍പെട്ടുപോയ സംഭവങ്ങള്‍ ആദിമ സഭയില്‍
മുതല്‍ കാണാന്‍ കഴിയും. ചരിത്ര പശ്ചാത്തലത്തില്‍ വിശകലം ചെയ്യാന്‍ തയ്യാറായാല്‍,
ക്രിസ്തുവര്‍ഷം 431ല്‍ നടന്ന ആസ്സീറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ രൂപീകരണമാണ്,
ആദ്യത്തെ ഔദ്യോഗിക പിളര്‍പ്പ്. പിന്നീട് ക്രിസ്തു വര്‍ഷം 451, 1054, 1517, 1534, 1555,
1560, 1609, 1739, 1789, 1830, 1836, 1844, 1874 വരെ വിവിധ വ്യക്തിഗത പ്രസ്ഥാനങ്ങളും
1901ല്‍ ആരംഭിച്ച പെന്തക്കോസ്ത കൂട്ടായ്മകളും അടക്കം വിവിധ കാലഘട്ടങ്ങളില്‍
പലതരം പിളുകള്‍ സഭാഗാത്രത്തിനു മുറിവേല്‍പ്പിച്ചെങ്കിലും പിളര്‍ന്നവര്‍ വീണ്ടും
വീണ്ടും പിളര്‍ന്ന് ഏകകോശജീവികളുടെ പ്രജനനം പോലെ പെരുകിയപ്പോഴും
തിരുസഭ അജയ്യ ഗോപുരം പോലെ തല ഉയര്‍ത്തി നില്‍ക്കുന്നത് സാത്താനെ അലോസ
രപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ, യേശുവിന്റെ വാഗ്ദാനം ഉറപ്പുള്ളതാകായാല്‍
സഭയെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും ആവില്ല.”നരക കവാടങ്ങള്‍ അതിനെ
തിരെ പ്രബലെടുകയില്ല.” (മത്തായി:16:18).

”അങ്ങനെ അവനെ കുറിച്ച് ജനങ്ങളുടെ ഇടയില്‍ ഭിന്നതയുണ്ടായി.” (യോഹ:7:43)
വര്‍ത്തമാനകാല നവീകരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ വീണ്ടും
സഭയില്‍ ആന്തരിക പിളര്‍ുകള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ തെളിയുന്നതായി
സംശയിക്കേണ്ടി വരും. ഓരോരോ ധ്യാന ഗുരുക്കാരും ധ്യാകേന്ദ്രങ്ങളും അവരുടെ
പേരില്‍ ഇടവകകളില്‍ പോലും ചെറു ചെറു ഗ്രൂപ്പുകള്‍ ഉണ്ടാക്കി പിളര്‍പ്പിന് വഴിയൊരുക്ക
ുന്നു. ഇത് അപകടകരമാണ്. ശുശ്രൂഷാരംഗത്തെ യശസ്വികളുടെ പേരില്‍
മാത്സര്യബുദ്ധിയോടെ രൂപം കൊള്ളുന്ന ആരാധകവൃന്ദങ്ങള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകളി
ല്‍ നുഴഞ്ഞു കയറി ഭിന്നതയ്ക്ക് വഴിയൊരുക്കുന്നു. ഓരോ കൂട്ടായ്മകളും അടിച്ചിറ
ക്കുന്ന മാതൃകാ മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ പോലും അതതു ടീമുകളുടെ പെരുമയെ
വിളംബരം ചെയ്യുന്ന ലഘുലേഖകളായി മാറുന്നു. ആഗോളമാനസാന്തരവും സര്‍വലോക
രക്ഷയും, പ്രാര്‍ത്ഥനാഗ്രൂപ്പുകളുടെ ലക്ഷ്യമല്ലാതാകുന്നു. അതുവഴി വ്യക്തിഗത
പ്രസ്ഥാനങ്ങള്‍ സഭയ്ക്കുള്ളില്‍ തന്നെ കൂണു മുളയ്ക്കുന്നപോലെ വളര്‍ന്നു വന്ന്
ദുര്‍ബല മനസ്‌ക്കരായ വിശ്വാസികളുടെ സമൂഹത്തിന്റെ, സ്വര്‍ഗ്ഗലബ്ധി എന്ന യഥാര്‍ത്ഥ
ലക്ഷ്യപ്രാപ്തിക്ക് തടസ്സം സൃഷ്ടിക്കാനും, അതുവഴി സര്‍വനാശത്തിലേക്ക് അവരെ
നയിക്കാനും കാരണമാകുന്നു. ഇത് ഗൗരവപൂര്‍ണ്ണം തിരുസഭ പരിഗണനയിലെടുക്കേണ്ട
കാലം അതിക്രമിച്ചിരിക്കുന്നു.

ഇത്തരം ഗ്രൂുകളുടെ പ്രവര്‍ത്തനങ്ങള്‍ ധ്യാനകേന്ദ്രങ്ങളേയും അവയെ നയിക്കുന്ന
അഭിഷിക്തരേയും വിഗ്രഹങ്ങളാക്കി മാറ്റുകയും അതുവഴി ഒന്നാം പ്രമാണം ലംഘിച്ച്
പാപത്തിന്റെ അടിമത്വത്തിലേക്ക് വീഴുകയും ചെയ്യുന്നു. കത്തോലിക്കാസഭയടക്കമുള്ള
അസ്‌തോലിക സഭാസമൂഹങ്ങളുടെ അടിസ്ഥാന ഘടകം ഇടവക എന്ന കുടുംമാ
ണ്. ഇടവകാ വികാരി ആ കുടുംത്തിന്റെ നാഥനും .അദ്ദേഹത്തെ അനുസരിക്കാനും
ചുരുങ്ങിയപക്ഷം ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലുമെങ്കിലും ഇടവകയിലെ ബലിയ
ര്‍ണത്തില്‍ പങ്കാളികളാവുകയും നിര്‍ദ്ദേശങ്ങള്‍ ഗ്രഹിക്കുകയും വേണം. എന്നാല്‍,
നവീകരണ ശുശ്രൂഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്ന് അഭിമാനിക്കുന്ന ചിലരെങ്കിലും
ഈ കര്‍ത്തവ്യം മറക്കുകയും ചെയ്യുന്നു, വിദേശത്ത് ഒരു രാജ്യത്ത് ധ്യാനാവശ്യങ്ങളുമായി
യാത്രചെയ്തപ്പോള്‍, അവിടെയുള്ള സീറോ മലബാര്‍ രൂപതയില്‍ പെട്ട
ഒരു വിശ്വാസി, രൂപതാ നവീകരണ ടീമിലെ ഒരു പ്രേക്ഷിതന്‍, സ്വന്തം ഇടവകയില്‍
ബലിയര്‍പ്പിക്കാറില്ല എന്നത് കാണാന്‍ കഴിഞ്ഞു. അന്വേഷിച്ചപ്പോള്‍ അവരുടെ വികാരി
അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് അഭിഷേകമില്ല എന്ന് അദ്ദേഹത്തിന് വെളിപാട്
ഉണ്ടായിരിക്കുന്നത്രേ. അതിനാല്‍, രൂപതാ കരിസ്മാറ്റിക് ഡയറക്ടര്‍ വികാരിയായ മൈലു
കളകലെയുള്ള ഇടവകയില്‍ പുത്രകളത്രാദികളോടൊം സഞ്ചരിച്ച് ബലിയര്‍പ്പിക്കാന്‍
പോകുന്നതായി അറിഞ്ഞു. ഇത് എന്ത് ആത്മീയത? എന്ത് നവീകരണം? യഥാര്‍ത്ഥ
ത്തില്‍ ആ ടീം ഡയറക്ടര്‍ തന്നെയല്ലെ അവരെ പറഞ്ഞു തിരുത്തേണ്ടതും സ്വന്തം
ഇടവകയിലേക്ക് നയിക്കേണ്ടതും. കേരളത്തില്‍ ആദിമകാലം മുതല്‍ പ്രവര്‍ത്തിക്കുന്ന
ധ്യാകേന്ദ്രങ്ങളായ അസ്സീസി ഭരണങ്ങാനം, കാര്‍മല്‍ മഞ്ഞുമ്മല്‍, നിര്‍മ്മല കുളത്തു
വയല്‍, പോട്ട ഡിവൈന്‍ എന്നിവിടങ്ങളിലെല്ലാം ധ്യാനം കൂടുന്നവര്‍ക്ക,് ധ്യാനാവ
സാനം കൊടുക്കുന്ന സ്ഥായി ഘടകങ്ങള്‍ എന്ന വിഷയത്തിലൂടെ ഇടവകാ സമൂഹ
ത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ആഴത്തില്‍ ബോധ്യെടുത്തിയി
രുന്നു. അതിനാല്‍ അവിടങ്ങളില്‍ നിന്നും ധ്യാനം കൂടി പുറത്തിറങ്ങിയവര്‍
വിശ്വാസസ്ഥൈര്യത്തിലും, തകര്‍ച്ചകളിലും പതറാത്ത ദൈവാശ്രയ ബോധത്തിലും
പ്രേക്ഷിതചൈതന്യത്തോടെ നിലനില്‍ക്കുന്നു. എന്നാല്‍, വര്‍ത്തമാനകാലത്ത്
മുളയെടുത്ത സമൃദ്ധിയുടെ സുവിശേഷത്തിന്റെ വക്താക്കളായ ചില പ്രസ്ഥാനങ്ങള്‍
തങ്ങളിലേക്ക് ആളെ കേന്ദ്രീകരിക്കുന്ന പ്രചാരണ ശൈലികള്‍ അവലംിച്ച് അനേ
കരെ വഴി തെറ്റിക്കുന്നു. ഇത് തിരുസഭാ നേതൃത്വം സഗൗരവം പരിഗണിക്കേണ്ടതാണ്.
ഐക്യം ദൈവരാജ്യവിസ്തൃതിക്ക് അനിവാര്യം :
”വിശ്വാസം വഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കണമെന്നും, നിങ്ങള്‍
സ്‌നേഹത്തില്‍ വേരു പാകി അടിയുറയ്ക്കണമെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു”
(എഫേ:3:17). നമ്മുടെ ലക്ഷ്യം രാജ്യം മുഴുവന്‍ ക്രിസ്ത്യാനികളെ കൊണ്ട് നിറച്ച് ഭരണം
പിടിക്കുക, അധികാരം സ്വന്തമാക്കുക എന്നതല്ല. അതിന് നടക്കുന്നവര്‍ അത് ചെയ്യട്ടെ.
ന്യൂനപക്ഷമായി പോയി എന്നതിനാല്‍ ആര്‍ക്കും നമ്മെ തകര്‍ക്കാന്‍ ആവില്ല.
കാരണം, എവിടെ സഹനങ്ങളുണ്ടോ ? അവിടെ വളര്‍ച്ചയും ഉണ്ട്. സഭ തീയില്‍ കുരുത്ത
താണ് അത് വെയിലത്ത് വാടുകയില്ല. പക്ഷേ, വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ത്ഥനയിലുള്ള
ഐക്യം പരമപ്രധാനമാണ്. എക്യൂമിനിസം എന്ന പദം കൊണ്ട് അതാണ് ലക്ഷ്യം
വയ്ക്കുക. ഭാരതത്തിലുള്ള പ്രധാനട്ടെ അസ്‌തോലിക സഭകളായ കത്തോലിക്ക,
ഓര്‍ത്തഡോക്‌സ്, യാക്കോബായ തുടങ്ങിയവയും അവയുടെ ഉപഘടകങ്ങളായ
മാര്‍ത്തോമ്മ, ഇവാഞ്ചലിക്കല്‍ കൂട്ടായ്മകളും ആംഗ്ലിക്കന്‍ സഭയുടെ ഭാഗങ്ങളായ
എല്‍.എം.എസ്, സി.എം.എസ്, സി.എന്‍.ഐ, സി.എസ്.ഐ എന്നിവയും മറ്റ് ഉപപിരിവു
കളും ഏക മനസ്സോടെ ദൈവ സന്നിധിയില്‍ മുട്ടുകുത്തി കരങ്ങളുയര്‍ത്തിയാല്‍,
ആഗോള മാനസാന്തരവും സര്‍ണ്ണലോക രക്ഷയും നമുക്ക് അതിശീഘ്രം പൂര്‍ണ്ണതയില്‍
നമുക്ക് അനുഭവിക്കാനാകും. അതിന് ഒരു രാഷ്ട്രീയക്കാരന്റെയോ, ഭരണാധികാരിയുടെയോ
സഹായമല്ല, മറിച്ച്, ദൈവസഹായം തേടുക എന്നതാണ് പ്രധാനെട്ടത്.
”മനുഷ്യരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നത് നല്ലത്.
പ്രഭുക്കാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നത് നല്ലത്.”
(സങ്കീ : 118:89) ഇത് സാധിതമാകുവാന്‍ നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം അതിന്
133 ാം സങ്കീര്‍ത്തനം എല്ലാ കുടുംബങ്ങളിലും എല്ലാ ദിവസവും സന്ധ്യാപ്രാര്‍ത്ഥനാ
വേളയില്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കാം ദൈവം ഏവരേയും അനുഗ്രഹിക്കട്ടെ.

യേശുവേ നന്ദി, യേശുവേ സ്‌തോത്രം

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles