പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പു​നഃപ​രി​ശോ​ധി​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്

കൊ​​​ച്ചി: ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന മൂ​​​ല്യ​​​ങ്ങ​​​ൾ നി​​​രാ​​​ക​​​രി​​​ക്കു​​​ന്ന​​​തും രാ​​​ജ്യ​​​ത്തെ വ​​​ർ​​​ഗീ​​​യ ചേ​​​രി​​​തി​​​രി​​​വി​​​ലേ​​​ക്കു ത​​​ള്ളി​​വി​​​ടു​​​ന്ന​​​തു​​​മാ​​​യ പൗ​​​ര​​​ത്വ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്ന​​​താ​​​യി ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ്. നി​​​യ​​​മം സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം, ക്രൈ​​​സ്ത​​​വ പീ​​​ഡ​​​ന​​​ങ്ങ​​​ളും ലൗ ​​​ജി​​​ഹാ​​​ദും ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ ആ​​​സൂ​​​ത്രി​​​ത നീ​​​ക്ക​​​ങ്ങ​​​ളും സ​​​മു​​​ദാ​​​യ​​​ത്തി​​​നാ​​​കെ ആ​​​ശ​​​ങ്ക ഉ​​​ള​​​വാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് വി​​​ല​​​യി​​​രു​​​ത്തി.

ന്യൂ​​​ന​​​പ​​​ക്ഷ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ലെ വി​​​ത​​​ര​​​ണ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​ക്കാ​​നും പ​​​ഞ്ചാ​​​യ​​​ത്തു​​ത​​​ല ഹെ​​​ൽ​​​പ്പ് ഡെ​​​സ്കു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കാ​​​നും യോ​​ഗ​​ത്തി​​ൽ തീ​​​രു​​​മാ​​​നി​​​ച്ചു. പാ​​ലാ​​രി​​വ​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ചേ​​​ർ​​​ന്ന ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് കേ​​​ന്ദ്ര വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി യോ​​​ഗം കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ റ​​​വ.​​ ഡോ. ​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ട്ര​​​ഷ​​​റ​​​ർ പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ, മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ എം.​​​എം. ജേ​​​ക്ക​​​ബ്, വി.​​​വി. അ​​​ഗ​​​സ്റ്റി​​​ൻ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ സാ​​​ജു അ​​​ല​​​ക്സ്, അ​​​ഡ്വ. പി.​​​ടി. ചാ​​​ക്കോ, ജോ​​​യി മു​​​പ്ര​​​പ്പി​​​ള്ളി, ഡെ​​​ന്നി കൈ​​​പാ​​​നാ​​​ൽ, സെ​​​ലി​​​ൻ സീ​​​ജോ, അ​​​ഡ്വ. ഗ്ലാ​​​ഡി​​​സ് ചെ​​​റി​​​യാ​​​ൻ, ഡോ. ​​​ജോ​​​സുകു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ആ​​​ന്‍റ​​​ണി എ​​​ൽ. തൊ​​​മ്മാ​​​ന, ജോ​​​ർ​​​ജ് കോ​​​യി​​​ക്ക​​​ൽ, തൊ​​​മ്മി പി​​​ടി​​​യ​​​ത്ത്, ഫീ​​​സ്റ്റി മാ​​​ന്പി​​​ള്ളി, സൈ​​​മ​​​ണ്‍ ആ​​​ന​​​പ്പാ​​​റ, ഫ്രാ​​​ൻ​​​സീ​​​സ് മൂ​​​ല​​​ൻ, ഐ​​​പ്പ​​​ച്ച​​​ൻ ത​​​ടി​​​ക്കാ​​​ട്ട്, രാ​​​ജീ​​​വ് ജോ​​​സ​​​ഫ്, ജോ​​​മി കൊ​​​ച്ചു പ​​​റ​​​ന്പി​​​ൽ, തോ​​​മ​​​സ് ആ​​​ന്‍റ​​​ണി, സി​​​ബി വാ​​​ണി​​​യ​​​പ്പുര​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles