ദൈവത്തെ ഉപേക്ഷിച്ചതാണ് സഭയുടെ പ്രതിസന്ധിക്ക് കാരണം; കര്‍ദിനാള്‍ മുള്ളര്‍

ഫീനിക്‌സ്: സഭയിലെ ചിലര്‍ വിശ്വാസത്തിന്റെ പഠനങ്ങള്‍ ഉപേക്ഷിച്ച് ആധുനിക സംസ്‌കാരത്തിന്റെ പുറകേ പോയതാണ് സഭ ഇന്ന് നേരിടുന്ന പ്രതിസന്ധിക്കു കാരണം എന്ന് കര്‍ദിനാള്‍ ജെരാര്‍ദ് മുള്ളര്‍.

‘ ഇന്ന് സഭയ്ക്കുള്ളിലെ പ്രതിസന്ധി മനുഷ്യന്‍ തന്നെ ഉണ്ടാക്കിയതാണ്. ദൈവത്തെ കൂടാതെ ഒരു ജീവിതശൈലി നാം സ്വാംശീകരിച്ചു.’ 2020 സ്റ്റുഡന്റ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവേ കര്‍ദിനാള്‍ മുള്ളര്‍ പറഞ്ഞു.

‘ഈ കാലഘട്ടത്തിന്റെ അരൂപിക്കനുസരിച്ച് സഭയ്ക്കുള്ളിലവര്‍ മാറിപ്പോയതാണ് സഭയെ തളര്‍ത്തിക്കളഞ്ഞ വിഷം. ദൈവകല്‍പനകള്‍ നാം ആപേക്ഷികമാറ്റി മാറ്റുകയും വെളിപ്പെടുത്തപ്പെട്ട വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തു.’ കര്‍ദിനാള്‍ പറഞ്ഞു.

ചില കത്തോലിക്കര്‍, കൂദശകളോ വിശ്വാസപ്രമാണങ്ങളോ സഭാപഠനമോ ഇല്ലാത്ത ഒരു കത്തോലിക്കാ സഭയ്ക്കായി ആഗ്രഹിക്കുന്ന കാര്യവും കര്‍ദിനാള്‍ എടുത്തു പറഞ്ഞു.

‘വിശ്വസിക്കുന്നവന് സിദ്ധാന്തങ്ങളുടെ ആവശ്യമില്ല. പ്രത്യാശ വയ്്ക്കുന്നവന്‍ മയക്കുമരുന്നിന്റെ പിറകേ പോകുകയില്ല. സ്‌നേഹിക്കുന്നവന്‍ ക്ഷണഭംഗുരമായ ഈ ലോക ആസക്തികളുടെ പിന്നാലെ പോകുകയില്ല. ദൈവത്തെയും അയല്‍ക്കാരനെയും സ്‌നേഹിക്കുന്നവന്‍ സ്വയം നല്‍കലിന്റെ ത്യാഗത്തില്‍ സന്തോഷം കണ്ടെത്തും,’ കര്‍ദിനാള്‍ പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles