ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ ഉക്രൈനില്‍

കൈവ്, ഉക്രൈന്‍: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കത്തോലിക്കാ മെത്രാന്‍ കഴിഞ്ഞ ഞായറാഴ്ച അഭിഷിക്തനായി. മെത്രാനായി വാഴിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് വെറും 38 വയസ്സ് മാത്രമായിരുന്നു പ്രായം. ബിഷപ്പ് സ്റ്റെപാന്‍ സുസ് എന്നാണ് അദ്ദേഹത്തിന്റെ പേര്.

കീവ്-ഹാലിക്ക് മേജര്‍ ആര്‍ച്ച് എപ്പാര്‍ക്കിയുടെ മെത്രാനായി സ്റ്റെപാന്‍ സൂസിനെ ഉക്രൈനിയന്‍ ഗ്രീക്ക് കാത്തലിക്ക് ചര്‍ച്ചിലെ മെത്രാന്‍ സിനഡാണ് തെരഞ്ഞെടുത്തത്. 2019 നവംബര്‍ 15 ന് ഈ തെരഞ്ഞെടുപ്പിനെ ഫ്രാന്‍സിസ് പാപ്പാ അംഗീകരിച്ചിരുന്നു.

2006 ല്‍ പൗരോഹിത്യ സ്വീകരിച്ച സുസ് മിലിട്ടറി ചാപ്ലിനായി സേവനം ചെയ്തിരുന്നു. 2012 മുതല്‍ 2019 വരെ അദ്ദേഹം സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ഗാരിസണ്‍ ചര്‍ച്ചിന്റെ ഇടവക വികാരിയായി സേവനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles