“ജാതിമതഭേദമന്യേ ജീവിക്കാനുള്ള അവസ്ഥ സംജാതമാകണം”: ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി

കൊല്ലം :ജീവനെ അതിന്റെ എല്ലാ മേഖലകളിലും സംരക്ഷിക്കുക എന്നുള്ളത് പ്രോലൈഫ് ദൗത്യമാണ്. എല്ലാ മനുഷ്യനും ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണം. ജാതിമത ഭേദമന്യേ സഹോദരങ്ങളെപ്പോലെ ജീവിക്കുവാനുള്ള അവസ്ഥ സംജാതമാകണമെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ഡയറക്ടർ ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി. കെ സി ബി സി പ്രോലൈഫ് സമിതി തിരുവനന്തപുരം മേഖലാ കൺവൻഷൻ കൊല്ലം രൂപതാ പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്‌. പ്രകൃതി സംരക്ഷണവും മനുഷ്യാവകാശ സംരക്ഷണവും പ്രോലൈഫിന്റെ പ്രവർത്തനമേഖലയിലുൾപ്പെടുന്നുവെന്നും അതറിഞ്ഞു പ്രവർത്തിക്കുവാൻ ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

കെ. സി ബി സി പ്രോലൈഫ് തിരുവനന്തപുരം മേഖലാ പ്രസിഡന്റ് ആന്റണി പത്രോസ് അദ്ധ്യക്ഷത വഹിച്ചു. കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ് മുഖ്യ പ്രഭാഷണം നടത്തി. ആനിമേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, കെ ആർ എൽ സി സി ഫാമിലി കമ്മീഷൻ സെക്രട്ടറിയും തിരുവനന്തപുരം ലത്തീൻ അതിരൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡിറക്ടറുമായ ഫാ. എ ആർ ജോൺ, കെ സി ബി സി പ്രോലൈഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മച്ചൻ ചക്കുപുരക്കൽ, മേഖല സെക്രട്ടറി വൈ സാമുവേൽ വടക്കേക്കുറ്റി, ട്രഷറർ ഇഗ്‌നേഷ്യസ് വിക്ടർ, നെയ്യാറ്റിങ്കരരൂപതാ ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ ജോസഫ് രാജേഷ്, തിരുവനതപുരം മലങ്കര അതിരൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ ഡൊമിനിക് സാവിയോ, കൊല്ലം രൂപത ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ ജോൺ ബ്രിട്ടോ, മാവേലിക്കര മലങ്കര രൂപത ഡയറക്ടർ ഫാ ജോസഫ് ജോർജ് സദനം എന്നിവർ സംസാരിച്ചു. പാറശ്ശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം ലത്തീൻ, മലങ്കര അതിരൂപതകൾ, കൊല്ലം രൂപത, പുനലൂർ രൂപത, മാവേലിക്കര രൂപത എന്നിവടങ്ങളിൽ നിന്നുള്ള സിസ്റ്റേഴ്സും അല്മായരും പ്രതിനിധികളായി കൺവെൻഷനിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles