വിവാഹിതരെ വൈദികരാക്കരുതെന്ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ

റോം: വിവാഹിതരായ പുരുഷന്മാരെ വൈദികരാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്‍മാറണം എന്ന് ബെനഡിക്ട് മാര്‍പാപ്പാ ഫ്രാന്‍സിസ് മാര്‍പാപ്പായോട് ആവശ്യപ്പെട്ടു. ഫ്രം ദ ഡെപ്ത്സ് ഓഫ് ദ ഹാര്‍ട്ട് എന്ന പേരില്‍ കര്‍ദിനാള്‍ സാറായുമൊത്ത് സംയുക്തമായി രചിച്ച പുസ്തകത്തിലാണ് വിവാഹിതരെ പുരോഹിതരാക്കാനുള്ള നീക്കത്തിനെതിരെ ബെനഡിക്ട് തന്റെ നിലപാട് വ്യക്തമാക്കിയത്.

‘എനിക്ക് നിശബ്ദത പാലിക്കാനാവില്ല!’ പുസ്തകത്തില്‍ ബെനഡിക്ട് പതിനാറാമന്‍ എഴുതിയിരിക്കുന്നു. ഈയിടെ നടന്ന മെത്രാന്‍മാരുടെ ആമസോണിയന്‍ സിനഡില്‍ വിവാഹിതരെ വൈദികരാക്കുന്നതിനു വേണ്ടിയുള്ള ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് പുരോഹിതരുടെ സംഖ്യ വളരെ കുറവായ ആമസോണ്‍ പ്രദേശം പോലുളള സ്ഥലങ്ങളില്‍ വിവാഹിതരായവരെ പുരോഹിതരാക്കണം എന്നായിരുന്നു ആവശ്യം.

2013 ല്‍ മാര്‍പാപ്പാ സ്ഥാനം ത്യജിച്ച വ്യക്തിയാണ് ബെനഡിക്ട് പതിനാറാമന്‍. അദ്ദേഹത്തിന് ഇപ്പോള്‍ 92 വയസ്സുണ്ട്. കര്‍ദിനാള്‍ സാറായുമായി ചേര്‍ന്ന് അദ്ദേഹം തയ്യാറാക്കിയ പുസ്തകമായ ഫ്രം ദ ഡെപ്ത്സ് ഓഫ് ദ ഹാര്‍ട്ട് പൗരോഹിത്യത്തെയും ബ്രഹ്മചര്യത്തെയും സഭാപ്രതിസന്ധികളെയും കുറിച്ച് പ്രതിപാദിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles