ഏഷ്യന്‍ ദൈവശാസ്ത്ര കോണ്‍ഗ്രസ് ആരംഭിച്ചു

മെഡാന്‍: ഒന്‍പതാമത് ഏഷ്യന്‍ ദൈവശാസ്ത്ര കോണ്‍ഗ്രസ് ഇന്തോനേഷ്യയില്‍ ആരംഭിച്ചു. ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര പ്രോവിന്‍സിലെ മെഡാന്‍ പ്ലാസ ഓഡിറ്റോറിയത്തിലാണ് കോണ്‍ഗ്രസ് നടക്കുന്നത്. 120 ലേറെ ഏഷ്യന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്.

ചടങ്ങിന്റെ മോഡറേറ്റര്‍ റെവ. അഗസ്റ്റീനുസ് പര്‍ബ ബൈബിള്‍ അടിസ്ഥാനമാക്കി ദിവ്യബലി പ്രഭാഷണം നടത്തി. ഉല്‍പത്തി 9. 12 – 17 ഭാഗമാണ് അദ്ദേഹം വ്യാഖ്യാനിച്ചത്.

സൃഷ്ടിയെ രക്ഷാകര പ്രവര്‍ത്തിയില്‍ നിന്ന് വേറിട്ടു കാണാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു. ഈ ലോകത്തിലെ ക്രമവും ചേര്‍ച്ചയും എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും ഇടം നല്‍കുന്നതാകണം, അവിടെയാണ് ദൈവം കൂടിക്കാഴ്ച നടത്തുന്നത്, റവ. പര്‍ബ പറഞ്ഞു.

വിവേചനത്തിനെതിരെ ദൈവശാസ്ത്രം കൊണ്ട് പ്രതിരോധിക്കണം എന്ന് ക്രിസ്റ്റിയന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ മോഡറേറ്റര്‍ ആര്‍ച്ച്ബിഷപ്പ് വില്‍ഹെം ടി പി സിമാര്‍മാത്ത പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles