ദൈവരാജ്യാനുഭവത്തിനു വേണ്ടത് അനുതാപവും വിശ്വാസവും: ആര്ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം

കൊച്ചി: ദൈവരാജ്യാനുഭവത്തിനു വേണ്ടത് അനുതാപവും വിശ്വാസവുമെന്നു കെസിബിസി പ്രസിഡന്റ് ആര്ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. കേരള കത്തോലിക്ക മെത്രാന്സമിതിയുടെയും കേരള കാത്തലിക് കൗണ്സിലിന്റെയും സംയുക്തസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വന്തം കുറവുകള് തിരിച്ചറിഞ്ഞു ദൈവസ്നേഹത്തിന്റെ ക്രിസ്തുവിശേഷത്തില് വിശ്വസിക്കുന്നവരാണു ദൈവരാജ്യാനുഭവത്തില് ആയിരിക്കുന്നതെന്ന് അദ്ദേഹം ഓര്മിപ്പിച്ചു.

കെസിബിസി സെക്രട്ടറി ജനറല് ആര്ച്ച് ബിഷപ്പ് മാര് മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. മിഷ്ണറി മാനസാന്തരം, മിഷ്ണറി രൂപീകരണം എന്നീ വിഷയങ്ങളില് റവ. ഡോ. ജോഷി മയ്യാറ്റില്, സിസ്റ്റര് ഡോ. മേരി പ്രസാദ എന്നിവര് പ്രബന്ധങ്ങള് അവതരിപ്പിച്ചു. കെസിസി പ്രസിഡന്റ് അഡ്വ. ജോജി ചിറയില്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല് റവ.ഡോ. വര്ഗീസ് വള്ളിക്കാട്ട് എന്നിവര് പ്രസംഗിച്ചു. ഇന്നലെ വൈകുന്നേരം പിഒസിയില് ആരംഭിച്ച കെസിബിസി സമ്മേളനം നാളെ സമാപിക്കും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles