മാർപാപ്പയുടെ ജപ്പാൻ സന്ദർശനത്തിനു ചുക്കാൻ പിടിച്ചതു മലയാളി നുൺഷ്യോ

ടോ​ക്കി​യോ: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ച​തു​ർ​ദി​ന ജ​പ്പാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു ചു​ക്കാ​ൻ പി​ടി​ച്ച​തു മ​ല​യാ‍ളി​യാ​യ നു​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് ചേ​ന്നോ​ത്ത്. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ കോ​ക്ക​മം​ഗ​ലം ഇ​ട​വ​കാം​ഗ​മാ​യ മാ​ർ ചേ​ന്നോ​ത്ത് നാ​ലു പ​തി​റ്റാ​ണ്ടാ​യി വ​ത്തി​ക്കാ​ന്‍റെ ന​യ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ൽ സേ​വ​ന​മ​നു​ഷ്‌​ഠി​ക്കു​ന്നു.

ടാ​ൻ​സാ​നി​യ, ത​യ്‌​വാ​ൻ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ വ​ത്തി​ക്കാ​ന്‍റെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യാ​യി​രു​ന്നു. മാ​ർ​പാ​പ്പ​യു​ടെ നാ​ലു ദി​വ​സ​ത്തെ ജ​പ്പാ​ൻ സ​ന്ദ​ർ​ശ​ന പി​രി​പാ​ടി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​ൽ നു​ൺ​ഷ്യോ എ​ന്ന നി​ല​യി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ചേ​ന്നോ​ത്തി​നു നി​ർ​ണാ​യ​ക പ​ങ്കു​ണ്ടാ​യി​രു​ന്നു.

നു​ൺ​ഷ്യോ​യു​ടെ ആ​സ്ഥാ​ന​ത്ത് മാ​ർ​പാ​പ്പ ജ​പ്പാ​നി​ലെ ക​ത്തോ​ലി​ക്കാ ബി​ഷ​പ്പു​മാ​രു​മായി പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ജ​പ്പാ​നി​ൽ ക​ത്തോ​ലി​ക്ക​ർ ന്യൂ​ന​പ​ക്ഷ​മാ​ണെ​ങ്കി​ലും സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശു​ഷ്കാ​ന്തി കാ​ണി​ക്ക​ണ​മെ​ന്നു മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു. 12.6 കോ​ടി ജ​ന​ങ്ങ​ളു​ള്ള ജ​പ്പാ​നി​ൽ 4,40,000 ക​ത്തോ​ലി​ക്ക​രാ​ണു​ള്ള​ത്.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്തു അ​ണു​ബോം​ബ് വ​ർ​ഷി​ക്ക​പ്പെ​ട്ട ഹി​രോ​ഷി​മ​യും നാ​ഗ​സാ​ക്കി​യും മാ​ർ​പാ​പ്പ സ​ന്ദ​ർ​ശി​ച്ചു. ഹി​രോ​ഷി​മ​യി​ലെ പീ​സ് മെ​മ്മോ​റി​യി​ലി​ൽ ആ​ണ​വാ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ച​വ​രു​മാ​യി മാ​ർ​പാ​പ്പ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മൂ​ന്നു ദി​വ​സ​ത്തെ താ​യ്‌​ല​ൻ​ഡ് സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷ​മാ​ണു മാ​ർ​പാ​പ്പ ജ​പ്പാ​നി​ലെ​ത്തി​യ​ത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles