കത്തോലിക്കാ സഭ ക്രിസ്തുവിന്റേതാണ്, ഏതെങ്കിലും മെത്രാന്റേതല്ല എന്ന് ആര്‍ച്ച്ബിഷപ്പ് ഗോമസ്

ലോസ് ആഞ്ചലസ്: യുഎസ് മെത്രാന്‍സമിതിയുടെ തലവനമായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ച്ച്ബിഷപ്പ് ജോസ് ഗോമസ് സഭയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവച്ചു. തന്റെ ദര്‍ശനമല്ല, ക്രിസ്തുവിന്റെ ദര്‍ശനമാണ് പ്രധാനം എന്ന് അദ്ദേഹം വ്യക്തമാക്കി.

‘പലരും എന്നോട് ചോദിക്കുന്നു, എന്താണ് എന്റെ ദര്‍ശനം എന്ന്. ചോദ്യം നല്ലതും സത്യസന്ധവുമാണ്. പക്ഷേ, ആ ചോദ്യം ശരിയാണോ എന്ന് എനിക്ക് സംശയമാണ്. സഭ ഏതെങ്കിലും മെത്രാന്റെയോ ആര്‍ച്ച്ബിഷപ്പിന്റെയോ അല്ല. സഭ നമ്മുടെ ആരുടെയും സ്വന്തമല്ല. അവള്‍ യേശുവിന്റെ സ്വന്തമാണ്. അവിടുത്തെ ശരീരവും മണവാട്ടിയമാണ് സഭ’ ആര്‍ച്ചുബിഷപ്പ് ഗോമസ് പറഞ്ഞു.

യേശുവിന്റെ ജീവിതത്തെ കുറിച്ചും യേശു ചെയ്ത കാര്യങ്ങളെ കുറിച്ചും ലോകത്തെ അറിയിക്കാനാണ് യേശു സഭയെ ചുമതലപ്പെടുത്തിയിരിക്കുന്നത്, ആര്‍ച്ചുബിഷപ്പ് പറഞ്ഞു. ജ്ഞാനസ്‌നാനം സ്വീകരിച്ച ജനം സുവിശേഷവല്‍ക്കരണം നടത്താന്‍ വിളിക്കപ്പെട്ടിരിക്കുന്നു, ഇതാണ് കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥ സ്വഭാവം. അടിയന്തരസ്വഭാവമുള്ളതാണ് ഈ ദൗത്യം, ആര്‍ച്ചുബിഷപ്പ് വ്യക്തമാക്കി.

ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും അര്‍ത്ഥത്തെ കുറിച്ച് ആശയക്കുഴപ്പത്തിലാണ് നമ്മുടെ കാലം. ജീവിതത്തില്‍ അനിവാര്യമായ സന്തോഷം കണ്ടെത്തുന്നത് എങ്ങനെയെന്ന് വിവരിക്കാന്‍ പലരും മത്സരിക്കുന്നു. മതാത്മകമായി ജീവിക്കാത്തവരെയും കത്തോലിക്കനായി ജീവിക്കുന്നതിന്റെ അര്‍ത്ഥമറിയാതെ വെറുതെ പള്ളിയില്‍ വരുന്നവരെയും തേടി ചെല്ലുവാന്‍ സഭയ്ക്ക് കര്‍ത്തവ്യമുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ഗോമസ് പറഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles