‘എല്ലാം ദൈവത്തിന്റെയും ദൈവമാതാവിന്റെയും അനുഗ്രഹം’ ആര്‍ച്ചുബിഷപ്പ് ഗോമസ്

വാഷിംഗ്ടന്‍ ഡിസി: ‘എനിക്ക് ഒരു വൈദികനാകണമെന്ന് മാത്രമായിരുന്നു ആഗ്രഹം. എന്നാല്‍ ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ചെയ്യണം എന്ന് ദൈവം ആഗ്രഹിച്ചു. എല്ലാ ദൈവകൃപയാണ്. ഒപ്പം ഗ്വാദലൂപ്പെ മാതാവിന്റെ മാധ്യസ്ഥവും’ പറയുന്നത് യുണൈറ്റഡ് സ്റ്റേറ്റസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ച്ച്ബിഷപ്പ് ജോസ് ഗോമസ്.

തന്റെ ശുശ്രൂഷ മുഴുവന്‍ പരിശുദ്ധ മാതാവിന്റെ കരങ്ങളില്‍ സമര്‍പ്പിച്ചിരിക്കുകയാണെന്ന് ആര്‍ച്ച്ബിഷപ്പ് ഗോമസ് പറഞ്ഞു. 67 കാരനായ ഗോമസ് നവംബര്‍ 12 നാണ് യുണൈറ്റഡ് സ്റ്റേറ്റസ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക്ക് ബിഷപ്പ്‌സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

2016 ല്‍ അദ്ദേഹം അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അമേരിക്കയിലെ 200 കത്തോലിക്കാ മെത്രാന്മാരുടെ സമിതിയാണിത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാണ് തന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

2001 ല്‍ ഡെന്‍വറിലെ സഹായമെത്രാനും 2004 ല്‍ സാന്‍ അന്റോണിയോയിലെ ആര്‍ച്ച്ബിഷപ്പും 2010 ല്‍ ലോസ് ഏഞ്ചലസ് അതിരൂപതയുടെ തലവനുമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles