ഡിജിറ്റല്‍ ആഗമനകാല കലണ്ടറുമായി നോര്‍ബര്‍ട്ടൈന്‍ ഫാദേഴ്‌സ്

കാലിഫോര്‍ണിയ: ക്രിസ്മസ് കാലം എത്തിച്ചേര്‍ന്നപ്പോള്‍, ആകര്‍ഷകമായ ഒരു ഡിജിറ്റല്‍ കലണ്ടറുമായി തെക്കന്‍ കാലിഫോര്‍ണിയയിലെ നോര്‍ബര്‍ട്ടൈന്‍ സന്ന്യാസ സഭാംഗങ്ങള്‍. ആഴത്തില്‍ ധ്യാനിച്ച് ക്രിസ്മസിന് ഒരുങ്ങാന്‍ ഈ കലണ്ടര്‍ സഹായകരമായിരിക്കും.

ആഗമനകാലം ഒന്നാം ഞായറാഴ്ചയാണ് കാലിഫോര്‍ണിയയിലുള്ള ഓറഞ്ച് കൗണ്ടിയിലെ സെന്റ് മൈക്കിള്‍സ് ആബിയിലെ വൈദികര്‍ കലണ്ടര്‍ ലോഞ്ച് ചെയ്തത്.www.advent.theabbotscircle.com എന്ന വെബ്‌സൈറ്റില്‍ കലണ്ടര്‍ ലഭിക്കും. വിചിന്തനങ്ങളും വീഡിയോയും സംഗീതവും വ്യാഖ്യാനങ്ങളുമെല്ലാം കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ 25 വരെയുള്ള ഓരോ ദിവസവും ആഗമനകാലവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ കുറിച്ച് കലണ്ടര്‍ വ്യക്തമാക്കി തരും. വി. നിക്കോളാസിന്റെ ജീവചരിത്രവും, അഡ്വന്റ് കാന്‍ഡിലുകളുടെയും റീത്തുകളുടെയും അര്‍ത്ഥവും ചരിത്ര പശ്ചാത്തലവുമെല്ലാം അവിടെ വായിക്കാം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles